'ഇത് എന്തൊരു പടം'; വിക്രം ആദ്യ പകുതി ഞെരിപ്പെന്ന് റിപ്പോര്‍ട്ട്, പക്കാ കമല്‍ ഷോ !

വെള്ളി, 3 ജൂണ്‍ 2022 (08:15 IST)
കമല്‍ ഹാസന്‍ ചിത്രം 'വിക്രം' തിയറ്ററുകളില്‍. ചിത്രത്തിന്റെ ആദ്യ പകുതിക്ക് ഗംഭീര പ്രതികരണം. അടിമുടി കമല്‍ഹാസന്‍ ഷോയാണ് ആദ്യ പകുതിയിലെന്ന് ആരാധകര്‍ പറയുന്നു. ആക്ഷനും മാസിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ആദ്യ പകുതി എല്ലാ തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുമെന്നാണ് അഭിപ്രായം. ഇന്റര്‍വെല്‍ ബ്ലോക്ക് ഞെട്ടിക്കുന്നതാണെന്നും ആദ്യ പകുതി കണ്ടവര്‍ അഭിപ്രായപ്പെടുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഇളക്കി മറിക്കാന്‍ പോകുന്ന ലോകേഷ് കനകരാജ് ചിത്രമെന്നാണ് ആദ്യ പകുതിക്ക് ശേഷം കേള്‍ക്കുന്ന റിവ്യു. കമല്‍ഹാസന് പുറമേ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍ തുടങ്ങിയ താരങ്ങളും വിക്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍