‘ആണ്ടവന്‍’ മോശമായ വീഞ്ഞ്

ശനി, 31 മെയ് 2008 (10:52 IST)
PROPRO
പുതിയ കുപ്പിയില്‍ പഴകി മോശമായ വീഞ്ഞ്. അതാണ് അക്ബര്‍ ജോസ് ചെയ്ത പുതിയ ചിത്രമാണ് ‘ആണ്ടവനെ’ കുറിച്ച് പറയാനുള്ളത്. കഴുത്തിലെ പുലി നഖവും പുറത്തെ പാടും കണ്ട് സഹോദരങ്ങള്‍ പരസ്പരം തിരിച്ചറിയുന്ന എണ്‍പതുകളിലെ നസീര്‍ ജയന്‍ ചിത്രങ്ങളോട് സിനിമയുടെ പ്ലോട്ടിന് സമാനത തോന്നിയാല്‍ കുറ്റം പറയാനാകില്ല.

സ്റ്റണ്ടും, പാട്ടും ഡപ്പാന്‍ കൂത്തും മണി ചിത്രങ്ങളുടെ പുതിയ പാറ്റേണെല്ലാം ചേര്‍ത്തിരിക്കുന്ന ചിത്രം ബോറിംഗ് ഒഴികെ ഒരു പുതുമയും പ്രേക്ഷകനു നല്‍കുന്നില്ല. തട്ടും മുട്ടും സ്റ്റണ്ടും തമാശകളും കുത്തിത്തിരുകിയ ഒരു ടിപ്പിക്കല്‍ കലാഭവന്‍ മണി ചിത്രം. അതിനപ്പുറമുള്ള പ്രതീക്ഷകളോന്നും ആണ്ടവനില്‍ ആരും പ്രതീക്ഷണ്ട.

മുരുകന്‍ (കലാഭവന്‍ മണി) നല്ലവനായ മോഷ്ടാവാണ് താമസം ചേരിയിലും. മോഷ്ടിക്കുന്ന പണം പാവങ്ങള്‍ക്കായി ചെലവഴിക്കുന്നതിനാല്‍ അയാള്‍ മറ്റുള്ളവര്‍ക്ക് ആണ്ടവനാണ്. മോഷണത്തിലൂടെ ഉണ്ടാക്കുന്ന പണം മുഴുവന്‍ പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം നടത്തിക്കൊടുക്കുക സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ്.

PROPRO
മുരുകന്‍റെ പ്രധാന പ്രത്യേകത മദ്യവ്യവസായിയും കള്ളപ്പണക്കാരനുമായ പരമേശ്വരന്‍ പിള്ളയുടെ വീട്ടില്‍ നിന്നും മാത്രമേ മോഷ്ടിക്കൂ എന്നതാണ്. മറ്റൊന്ന് എത്ര പണം തന്നെ തട്ടിയെടുത്താലും അതിന്‍റെ പങ്ക് പൊലീസുകാര്‍ക്ക് നേരില്ലാതെ മറ്റ് വഴിയിലൂടെ എത്തിക്കും എന്നതാണ്. ചേരിയിലെ ഹീറോ ആയ മുരുകന്‍ ദുര്‍ബ്ബലരുടെ രക്ഷകന്‍ കൂടിയാണ്.

അങ്ങനെയിരിക്കെയാണ് പുതിയ സബ്ബ് ഇന്‍സ്പെക്ടറായി മുരുകന്‍റെ ബാല്യകാല സഖി ശ്രീരേഖ (സിന്ധു മേനോന്‍) ചാര്‍ജ്ജ് എടുക്കുന്നത്. പരമേശ്വരന്‍റെ പുത്രന്‍ പുതിയ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സദാശിവനു (ആനന്ദ് രാജ്) പിന്നാലെയാണ് ശ്രീരേഖ എത്തുന്നത്. ശ്രീരേഖയ്‌ക്കും മുരുകനും ഒപ്പം കളിച്ചു വളര്‍ന്ന സദാശിവന്‍ പക്ഷെ പിതാവിനെ പോലെ തന്നെ ക്രൂരനാണ്.

ഒരിക്കല്‍ തന്‍റെ ജോലിക്കായി ചെല്ലുന്ന മുരുകന്‍ ശ്രീരേഖയുടെ പിതാവിനെ കാണുന്നു. തന്‍റെ കളിക്കൂട്ടുകാരി ആണ് പുതിയ സബ്ബ് ഇന്‍സ്പക്ടര്‍ എന്ന് മുരുകന്‍ തിരിച്ചറിയുകയാണ്. എന്നാല്‍ തന്‍റെ പിതാവിന്‍റെ മരണത്തിനും താന്‍ മോഷ്ടവായതിനും കാരണക്കാരനായ ശ്രീരേഖയുടെ അച്ഛനോടുള്ള വൈരാഗ്യത്തില്‍ മുരുകന്‍ അവളെയും വെറുക്കുക ആണ്.

അതേ സമയം സദാശിവന്‍ നിയമത്തിന്‍റെ മറവില്‍ പിതാവിന്‍റെ നിയമ വിരുദ്ധമായ പ്രവര്‍ത്തിക്ക് കൂട്ട് നില്‍ക്കുന്നത് സത്യസന്ധയായ ശ്രീരേഖ മനസ്സിലാക്കുന്നു. എന്നാല്‍ ഒരു നാലാം കിട കളിയിലൂടെ തന്നെ ശ്രീരേഖയെ സസ്പെന്‍ഷനു വിധേയമാക്കുകയാണ് വില്ലന്‍‌മാരായ അച്ഛനും മകനും. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.

മികച്ച നടീനടന്‍‌മാരുണ്ടെങ്കിലും കഥയും കഥാപാത്രങ്ങളും ബോറനാണ്. ബാവ ഒരുക്കിയിരിക്കുന്ന് കലാ സംവിധാനം ഒഴിച്ചാല്‍ ക്ലൈമാക്‍സിനൊപ്പം എല്ലാം നിരാശപ്പെടുത്തുന്നു. കഥയിലോ അവതരണത്തിലോ ഒന്നിലും പുതുമയില്ല. അടുത്ത സീന്‍ പ്രവചിക്കാനാകും വിധത്തിലുള്ള കഥ സാങ്കേതിക മികവിന്‍റെ കാര്യത്തിലും മേന്‍‌മ ഇല്ല.