നിരാശപ്പെടുത്താതെ ദിലീപും ഏഴുസുന്ദര രാത്രികളും- നിരൂപണം

വെള്ളി, 20 ഡിസം‌ബര്‍ 2013 (17:24 IST)
PRO
കുടുംബപ്രേക്ഷകരുടെ ഇഷ്ടസംവിധായകന്‍ ലാല്‍ജോസും ജനപ്രിയ നായകന്‍ ദിലീപും ‍ കൂടാതെ ക്ലാസ്മേറ്റ്സിനു ശേഷം ജെയിംസ് ആല്‍ബര്‍ട്ടും ഒന്നിക്കുന്ന ചിത്രമായ ഏഴുസുന്ദര രാത്രികള്‍.

സ്പാനിഷ് മസാലയില്‍ ഇരുവരും അല്‍പ്പം നിരാശപ്പെടുത്തിയെങ്കിലും ചന്ദ്രനുദിക്കുന്ന ദിക്കിലും മീശമാധവനും ചാന്തുപൊട്ടുമൊക്കെ മനസിലുണ്ടായിരുന്നതിനാല്‍ ഈ ചിത്രം കാണണമെന്നുറച്ചിരുന്നു.

മോഹന്‍ലാലിന്റെ ദൃശ്യമുള്‍പ്പടെ നിരവധി ചിത്രങ്ങള്‍ മത്സരിക്കാനുണ്ടായിരുന്നതിനാല്‍ തീയേറ്ററില്‍ അധികം തിരക്കില്ലായിരുന്നു. അതിനാല്‍ കോമഡിയും പ്രണയവും സംഗീതവും ഇടകലര്‍ത്തിയ ‘ലാല്‍ ജോസ്‘ ടച്ചുള്ള ഈ സിനിമ ആസ്വദിച്ച് തന്നെ കാണാന്‍ കഴിഞ്ഞു.

പേരുപോലെ തന്നെ ‘ഈ ഏഴു സുന്ദരരാത്രി‘കളും സുന്ദരം-അടുത്ത പേജ്





PRO
പുതിയ മലയാളസിനിമയുടെ ടൈറ്റിലുകള്‍ക്ക് അപവാദമായി ഏഴുസുന്ദര രാത്രികള്‍ എന്ന മനോഹരമായ ടൈറ്റിലാണ് ചിത്രത്തിന് ലാല്‍ജോസ് നല്‍കിയത്. പേരുപോലേതന്നെ ചിത്രവും മനോഹരമായി. വിവാഹത്തിന് ഏഴ്‌ദിവസം മുമ്പ് തന്റെ മുന്‍ കാമുകിയായ സിനി( റിമ കല്ലിങ്കല്‍) വിവാഹം ക്ഷണിക്കാനെത്തുന്ന എബി( ദിലീപ്)ക്കുണ്ടാകുന്ന പൊല്ലാപ്പുകളും എബി അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതുമാണ് കഥ.

വിവാഹം കഴിക്കാന്‍ ഒരുങ്ങുന്ന എബി മുന്‍ കാമുകിയെ കാണാനെത്തുന്നതെന്തിന്-

PRO
എബി മാത്യൂ എന്ന പരസ്യചിത്രസംവിധായകന്‍ ആനു( പാര്‍വതി നമ്പ്യാര്‍‌)മായി വിവാഹം ഉറപ്പിക്കുന്നു. ബാല്യകാല സുഹൃത്തായ അബിദില്‍ നിന്നും എബിയുടെ മുന്‍‌ കാമുകി സിനിയെപ്പറ്റി അറിയുന്നു. എബി സിനിയെ കല്യാണം വിളിക്കാന്‍ തീരുമാനിക്കുന്നു.

സിനിയുടെ ഭര്‍ത്താ‍വ് ഒരു ‘ഇടിക്കാരന്‘‍‍- അടുത്ത പേജ്

PRO
സിനി വിവാഹം കഴിച്ചിരിക്കുന്നത് ബോക്സര്‍ അലക്സിനെയാണ്. അലക്സായിട്ട് മുരളീ ഗോപി നല്ല പ്രകടനം കാഴ്ച്ജവച്ചിരിക്കുന്നു. എബി വിവാഹം കഴിക്കാന്‍ പോകുന്ന ആന്‍ എന്ന കഥാപാത്രമായി പാര്‍വതി നമ്പ്യാരും മറ്റ് വേഷങ്ങളില്‍ ഹരിശ്രീ അശോകന്‍, ശേഖര്‍ മേനോന്‍, ടിനി ടോം, പ്രവീണ, വിജയരാഘവന്‍ എന്നിവരും നീതിപുലര്‍ത്തിയിട്ടുണ്ട്.

പല ദൃശ്യങ്ങളും സ്വപ്നം പോലെ മനോഹരം- അടുത്ത പേജ്


PRO
പ്രദീഷ് വര്‍മയുടെ സിനിമാട്ടോഗ്രഫി സിനിമയുടെ മാറ്റ്കൂട്ടുന്നുണ്ട്. 'പെട്ടിടാം ആരും' തുടങ്ങിയ പാട്ടുകള്‍ മുന്‍പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശാന്ത് പിള്ള എന്ന യുവ സംഗീത സംവിധായകന്റെ ഗാനങ്ങള്‍ സിനിമയ്ക്ക് എല്ലാവിധത്തിലും ചേരുന്നതായി. പാട്ടുകളുടെ വിഷ്വല്‍സ് അതീവ മനോഹരമായിരുന്നുവെന്നത് എടുത്തുപറയേണ്ടതാണ്.


മികച്ച പ്രകടനം കാഴ്ചവച്ച് പാര്‍വതി നമ്പ്യാര്‍- അടുത്ത പേജ്

PRO


മോശാമാവാതെ ഹരിശ്രീ- അടുത്ത പേജ്

PRO


ലീഡ് ചെയ്തത് ദിലീപ് തന്നെ- അടുത്ത പേജ്

വെബ്ദുനിയ വായിക്കുക