ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് - നിരൂപണം

വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (19:03 IST)
PRO
ഓണത്തിന് മമ്മൂട്ടിയുടെ വകയായുള്ള സിനിമയെത്തി - ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്. മമ്മൂട്ടിയുടെ തന്നെ കുഞ്ഞനന്തന്‍റെ കട തിയേറ്ററുകളില്‍ കളിക്കുന്നതിനിടെയാണ് പുതിയ സിനിമയുടെ വരവ്. മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള പോസ്റ്ററുകളും ട്രെയിലറും പാട്ടുമൊക്കെ പ്രേക്ഷകരെ ആകര്‍ഷിച്ച് തിയേറ്ററുകളിലെത്തിക്കാന്‍ പോന്നവയാണ്. തിയേറ്ററിലെത്തിയാലോ? അവിടെ കാത്തിരിക്കുന്നതെന്താണ്?

അടുത്ത പേജില്‍ - ക്രിസ്തുവാകുന്ന ഗുണ്ട!

PRO
നല്ല ഒന്നാന്തരം ഗുണ്ടയാണ് ക്ലീറ്റസ്. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ക്ക് ഒരു ലൈറ്റ് ആന്‍റ് സൌണ്ട് ഷോയില്‍ യേശുക്രിസ്തുവായി നടിക്കാനുള്ള അവസരം ലഭിക്കുന്നു. വടക്കുന്തല തിയറ്റേഴ്സിന്‍റെ ‘ക്രിസ്തു’വായി മാറുന്നതോടെ ക്ലീറ്റസിന്‍റെ ജീവിതത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്‍റെ കഥ.

അടുത്ത പേജില്‍ - രണ്ടാം പകുതിയില്‍ സംഭവിക്കുന്നത്!

PRO
ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ ‘ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്’ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജി മാര്‍ത്താണ്ഡനാണ്. ഗംഭീരമായി പടം തുടങ്ങിയെങ്കിലും ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ ചിത്രത്തേക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകള്‍ തകര്‍ന്നു. ആദ്യപകുതി കുഴപ്പമില്ലാതെ പോകുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ കളി കൈവിട്ടുപോയി. ക്ലൈമാക്സാകട്ടെ പ്രേക്ഷകരില്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്.

അടുത്ത പേജില്‍ - പുതുമയുണ്ടോ എന്ന് ചോദിച്ചാല്‍...

PRO
കടുത്ത മമ്മൂട്ടി ആരാധകര്‍ക്ക് കൈയടിക്കാനുള്ള വകയൊക്കെ ചിത്രത്തിന്‍റെ ആദ്യപകുതിയിലുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ വേഷവിധാനത്തിലല്ലാതെ കഥാപാത്രത്തിലോ കഥയിലോ ഒരു പുതുമയും ഇല്ല. ബെന്നി പി നായരമ്പലം എഴുതി മുമ്പ് നമ്മള്‍ കണ്ടിട്ടുള്ള മമ്മൂട്ടിച്ചിത്രങ്ങള്‍ - ചട്ടമ്പിനാട്, തൊമ്മനും മക്കളും, പോത്തന്‍‌വാവ, അണ്ണന്‍‌തമ്പി - എന്നിവയുടെ ഗണത്തിലേക്ക് ഈ സിനിമയെയും വേണമെങ്കില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ന്യൂജനറേഷന്‍ പരീക്ഷണചിത്രങ്ങള്‍ വിജയം കൊയ്യുന്ന ഈ കാലത്ത് ‘ക്ലീറ്റസ്’ അനവസരത്തിലെത്തിയ അതിഥിയായിപ്പോയി.

അടുത്ത പേജില്‍ - കുരിശുമരണം!

PRO
അഭിനേതാക്കളില്‍ മമ്മൂട്ടിയും സിദ്ദിക്കും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ഫ്ലാഷ്ബാക്ക് രംഗങ്ങളിലും മറ്റും മമ്മൂട്ടിക്ക് നല്ല അഭിനയമുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. മമ്മൂട്ടി കുരിശുമരണം അഭിനയിക്കുന്ന രംഗത്തിന് തിയേറ്ററില്‍ വന്‍ കൈയടിയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂടിനും തമാശ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഹണി റോസിന് തിളങ്ങാനായില്ല.

വെബ്ദുനിയ വായിക്കുക