ത്രില്ലടിപ്പിക്കുന്ന ഏഴാം നാള്‍- സെവന്‍ത് ഡേ ഫിലിം റിവ്യൂ
ശനി, 12 ഏപ്രില്‍ 2014 (18:19 IST)
PRO
PRO
ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച് ദൈവം വിശ്രമിച്ച ഏഴാം നാള്‍ എന്ന ടാഗ് ലൈനില്‍ എത്തിയ സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രം അക്ഷരാര്‍ഥത്തില്‍ ഒരു മികച്ച ത്രില്ലറാണ്. പൃഥ്വിരാജ് ചിത്രം എന്ന് പറഞ്ഞതിന് കാരണമുണ്ട്, ഡേവിഡ് എബ്രഹാം എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി നിറഞ്ഞുനില്‍ക്കുകയാണ് ചിത്രത്തില്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറക്കാതിരുന്നതിന് കാരണമായി രാജു പറഞ്ഞ കാര്യം തന്നെയാണ് എനിയ്ക്കും കഥയെ പറ്റിയെ പറയാനുള്ളത്, ‘ ഒരു ചെറിയ ക്ലൂ പോലും ചിത്രത്തെക്കുറിച്ച് മുന്‍വിധിയുണ്ടാക്കും. പടം കണ്ടാല്‍ മാത്രമേ ആ ത്രില്ലിംഗ് ഫാക്ടര്‍ പിടികിട്ടൂ‘.
PRO
PRO
ശരിയ്ക്കും യാത്രിയും ഞാനും കൂടി ബെറ്റ് വെച്ചിരുന്നു. സെവന്‍ത് ഡേ ആയിരിക്കും ഈ വിഷുവിന്റെ ഹിറ്റെന്ന്. ഗ്യാംഗ്സ്റ്റര്‍ എന്ന് യാത്രിയും. ഇന്നലെ റിലീസിംഗ് കണ്ട് കിടുക്കന്‍ പടമെന്ന് അഭിപ്രായപ്പെട്ട് റിവ്യുവും കൊടുത്ത് പോയപ്പോള്‍ അത്ര പ്രസാദം ആ മുഖത്ത് കണ്ടില്ല. ജോലിയൊക്കെ കഴിഞ്ഞ് ഫേസ്‌ബുക്കില്‍ കയറിയപ്പോളാണ് ആ മ്ലാനതയുടെ കാര്യം മനസിലായത്. എന്തായാലും നമ്മള്‍ക്ക് കാര്യത്തിലേക്ക് കടക്കാം.
അടുത്ത പേജില്‍: ഡേവിഡിന്റെ കഥ, ഐവര്‍ സംഘത്തിന്റെയും
PRO
PRO
ഒരു രാത്രിയില്‍ ഷാന്‍(വിനയ് ഫോര്‍ട്ട്), വിനു(അനു മോഹന്‍) എന്നീ ചെറുപ്പക്കാര്‍ ഡേവിഡ് എബ്രഹാം(പൃഥ്വിരാജ്) എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അവിടം മുതല്‍ ഡേവിഡിന്റെ ജീവിതം മാറിമറിയുകയാണ്. എബി(ടോവിനോ തോമസ്), സൈക്കിള്‍ എന്ന സിറിള്‍(പ്രവീണ്‍ പ്രേം), ജെസ്സി(ജനനി അയ്യര്‍) എന്നീ ചെറുപ്പക്കാര്‍ ഷാന്റെയും വിനുവിന്റെയും അടുത്ത സുഹൃത്തുക്കളാണ്.
സസ്പെന്‍ഷനിലായ മധ്യവയസ്കനായ ഐപിഎസ് ഓഫീസറാണ് പൃഥ്വിരാജിന്റെ ഡേവിഡ് എബ്രഹാം. നര കയറിയ മുടിയിഴയും സ്റ്റൈലിഷ് ഡ്രസ് കോഡും അതിലുപരി മികച്ച അഭിനയവും, പൃഥ്വി എന്ന നടനില്‍ ഭദ്രമാണ് ഈ കഥാപാത്രത്തിന്റെ ജീവന്‍.
ഐവര്‍ സംഘത്തെ സംരക്ഷിക്കേണ്ടത് അല്ലെങ്കില്‍ രക്ഷിക്കേണ്ടത് എങ്ങനെയാണ് ഡേവിഡിന്റെ ചുമതലയാകുന്നത്? ഇവര്‍ ജീവിതത്തിലേക്ക് വന്നു ചേരുന്ന ഏഴാം നാളാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. അതുകൊണ്ട് ചിത്രം തീയേറ്ററില്‍ പോയി കാണുക.
അടുത്ത പേജില്‍: കഥയാണ് ജീവന്‍, സംവിധാനവും
PRO
PRO
സംവിധായകന്‍ ശ്യാംധറിന്റെയും കഥാകൃത്ത് അഖില്‍ പോളിന്റെയും ആദ്യ സംരംഭമെന്ന നിലയില്‍ ശ്രദ്ധേയമാണ് സെവന്‍ത് ഡേ. വ്യത്യസ്തമായ പ്രമേയവും മികവുറ്റ അവതരണവും കൊണ്ട് സെവന്‍ത് ഡേ വിഷുചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയ ചിത്രമായിരിക്കും.
എന്നാല്‍ എല്ലാത്തരം ആളുകളെയും തൃപ്തിപ്പെടുത്തുന്നതില്‍ ചിത്രം എത്ര കണ്ട് വിജയിക്കുമെന്ന് കണ്ടറിയണം. ശ്യാധറും അഖില്‍ പോളും തീര്‍ച്ചയായും നാളെയുടെ വാഗ്ദാനങ്ങളാണ്. അതുപോലെ തന്നെ പൃഥ്വിരാജ് ഒന്നുകൂടി തെളിയിച്ചിരിക്കുന്നു, തന്റെ റോള്‍ ചെയ്യാന്‍ താന്‍ മാത്രമേ ഉള്ളൂവെന്ന്. ദീപക് ദേവ് പശ്ചാത്തല സംഗീതവും സുജിത് വാസുദേവന്റെ ഛായാഗ്രഹണവും നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോണ്‍കുട്ടിയും നിര്‍വഹിച്ചിരിക്കുന്നു.