ജാക്ക്‌പോട്ടില്‍ സണ്ണിയുടെ ചൂടന്‍ രംഗങ്ങള്‍ മാത്രം; സിനിമ പരാജയം

ശനി, 14 ഡിസം‌ബര്‍ 2013 (14:20 IST)
PRO
സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക്‌പോട്ട്. കൈസാദ് ഗസ്താടാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡിന്റെ എക്കാലത്തെയും മികച്ച നടനായ നസറുദ്ദീന്‍ ഷാ‍ ഹിന്ദി യുവനടന്‍ സച്ചിന്‍ ജോഷി തമിഴ് നടന്‍ ഭരത് നിവാസ് എന്നിവരാണ് സണ്ണിക്കൊപ്പം ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

PRO
എന്നാല്‍ സിനിമ തീര്‍ത്തും പരാജയം തന്നെയാണ്. മേനി പ്രദര്‍ശനം ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രം കാണാന്‍ പറ്റുന്ന ഒരു ചിത്രമായിപ്പോയി ജാക്ക്‌പോട്ട് എന്നതില്‍ സംശയമില്ല. ഒരു നല്ല സിനിമ പ്രേമികള്‍ക്ക് അരോചകമുണ്ടക്കുന്ന തരത്തിലാണ് സിനിമയുടെ പ്ലോട്ട് രൂപപ്പെടുത്തിയിരിക്കുന്നത്. സിനിമയില്‍ അല്‍‌പം മികച്ച് നില്‍ക്കുന്നത് സംഗീതം മാത്രമാണ്.

PRO
അസാധാരണമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് സംവിധായകന്‍ കഥ ചിത്രീകരിച്ചിരിക്കുന്നത്. സത്യം പറഞ്ഞാല്‍ കഥ കൈസാദ് ഗസ്താടിനുമാത്രമെ മനസിലാക്കാന്‍ സാധിക്കു. സിനിമ കാഴ്ചക്കാരെ കോരിത്തരിപ്പിക്കാനോ ഇളക്കിമറിക്കാനോ പോകുന്നില്ല. യഥാര്‍ത്ഥത്തില്‍ സിനിമ വെറും ശുദ്ധ‌ അസംബന്ധമാണെന്ന് പറയാം.

PRO
കഥ പറയുന്നത് ഗോവയുടെ പശ്ചാത്തലത്തിലാണ്. കാസിനോ ബോട്ടിലെ ജാക്ക്‌പോട്ട് കളിയിലൂടെ പണം സമ്പാദിക്കുന്ന ചെറുപ്പക്കാരായിട്ടാണ് സണ്ണിയും സച്ചിന്‍ ജോഷിയും ഭരതും ചിത്രത്തില്‍ അഭിനയിക്കുന്നത്. കൂടാതെ ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കാസിനോയുടെ ബോസായി നസറുദ്ദീന്‍ഷായും കഥയില്‍ നിലകൊള്ളുന്നു.

PRO
ചിത്രത്തിന് കൊഴുപ്പ് നല്‍കാന്‍ സണ്ണി ലിയോണിന്റെ മേനിപ്രദര്‍ശനം ആവശ്യത്തിലധികം ഉണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ചില ചൂടന്‍ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും നസറുദ്ദീന്‍ ഷായെപ്പോലെയുള്ള മികച്ച നടന്‍ ഇത്തരത്തിലുള്ള തട്ടുപൊളിപ്പന്‍ സിനിമകളില്‍ അഭിനയിക്കുന്നത് കഷ്ടം തന്നെയാണ്.

വെബ്ദുനിയ വായിക്കുക