ആയുഷ്മാന്‍ ഖുറാനയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'ബദായ് ഹൊ' തമിഴിലേക്ക്. ആര്‍ജെ ബാലാജിയാണ് ആയുഷ്മാന്‍ ഖുറാന ഹിന്ദിയില്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത്. നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ എന്ന ചിത്രമൊരുക്കിയ എന്‍ജെ ശരവണനും ബാലാജിയും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് വിവരം.അഭിനേതാക്കളെയും ക്രൂ അംഗങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരും.
അമിത് ശര്‍മ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബോക്സോഫീസില്‍ വന്‍ വിജയം നേടിയിരുന്നു.വിവാഹപ്രായമെത്തിയ നായകന്റെ അമ്മ വീണ്ടും ഗര്‍ഭിണിയാകുന്നതും തുടര്‍ന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഇടയിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ രസകരമായ രീതിയിലാണ് സംവിധായകന്‍ വരച്ചു കാണിച്ചത്.അതേസമയം തമിഴ് പതിപ്പ് എങ്ങനെ ആയിരിക്കും എന്നത് കണ്ടറിയണം.നല്ലൊരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണിത്.