ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ സിനിമകളുടെ കൂട്ടത്തില്‍ ഓപ്പറേഷന്‍ ജാവയും ഉണ്ടായിരുന്നു. വലിയ താരനിര ഇല്ലാഞ്ഞിട്ടും പോലും 'ഓപ്പറേഷന്‍ ജാവ' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. തീയേറ്ററുകളിലെ മിന്നും വിജയത്തിനുശേഷം ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.സീ 5 ആണ് സ്ട്രീമിംഗ് അവകാശങ്ങള്‍ നേടിയത്.