തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറുമായി ഇമ്രാന്‍ ഹഷ്മിയും ജോണ്‍ എബ്രഹാമും,'മുംബൈ സാഗ' ടീസര്‍ എത്തി

കെ ആര്‍ അനൂപ്

ബുധന്‍, 24 ഫെബ്രുവരി 2021 (14:45 IST)
ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന 'മുംബൈ സാഗ' ടീസര്‍ പുറത്തിറങ്ങി. ഇമ്രാന്‍ ഹഷ്മി, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളാണുള്ളത്. ഇരുവരും പരസ്പരം ഏറ്റുമുട്ടുന്ന രംഗങ്ങളാണ് ടീസറില്‍ കാണാനാകുന്നത്.
 
ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ എത്തുന്നുണ്ട്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ ഇമ്രാന്‍ ഹഷ്മി, ജോണ്‍ എബ്രഹാം തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം തന്നെയാണ് ഉള്ളത്. മുംബൈയിലെ ഒരു ഗ്യാങ്സ്റ്ററിന്റെ വേഷത്തിലാണ് ജോണ്‍ എബ്രഹാം എത്തുന്നത്. പോലീസ് ഉദ്യോഗസ്ഥനായി ഇമ്രാന്‍ ഹഷ്മിയും വേഷമിടുന്നു. മാര്‍ച്ച് 19 ന് ചിത്രം റിലീസ് ചെയ്യും. അതിനുമുമ്പ് ട്രെയിലര്‍ ഉള്‍പ്പെടെയുള്ള പുതിയ അപ്‌ഡേറ്റുകള്‍ പുറത്തു വരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍