വിജയ് ചിത്രം മാസ്റ്ററിൽ മാരകവില്ലനായി വിജയ് സേതുപതി !

കെ ആര്‍ അനൂപ്

വ്യാഴം, 2 ജൂലൈ 2020 (21:18 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമൊരു മാസ് എന്റർടെയ്‌നറായിരിക്കും. ജോൺ ദുരൈരാജ് എന്ന കോളേജ് പ്രൊഫസറായി വിജയ് എത്തുമ്പോൾ വിജയ് സേതുപതി ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഭവാനി എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒരു പക്കാ വില്ലൻ കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ വിജയ്-വിജയ് സേതുപതി കോമ്പിനേഷൻ സീനുകൾ നിരവധിയാണ്. 
 
ആൻഡ്രിയ ജെര്‍മിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ഗൗരി കിഷൻ തുടങ്ങി വൻതാരനിര തന്നെ മാസ്റ്ററിൽ ഉണ്ട്. സേവ്യർ ബ്രിട്ടോയാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ്, എഡിറ്റർ ഫിലോമിൻ രാജ്, ഛായാഗ്രാഹകൻ സത്യൻ സൂര്യൻ എന്നിവരാണ് സാങ്കേതിക രംഗത്തെ പ്രമുഖർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍