വിജയ്‌യുടെ ജന്മദിനത്തിൽ മാസ്റ്ററിന്‍റെ സ്‌പെഷ്യൽ പോസ്റ്റർ

കെ ആര്‍ അനൂപ്

തിങ്കള്‍, 22 ജൂണ്‍ 2020 (12:39 IST)
ഇന്ന് ദളപതി വിജയുടെ ജന്മദിനമാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാ  വർഷവും അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ അല്ലെങ്കിൽ ട്രെയിലർ എന്നിവയിൽ ഏതെങ്കിലും ഒന്ന് പുറത്തുവരാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല, മാസ്റ്ററിൻറെ നിർമാതാക്കൾ അദ്ദേഹത്തിൻറെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. 
 
വിജയുടെ പിറന്നാൾ ദിനത്തിൽ മാസ്റ്ററിന്റെ ട്രെയിലർ റിലീസിനെക്കുറിച്ച് ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും റിലീസ് തീയതി പ്രഖ്യാപിച്ച ശേഷം മാത്രമേ ട്രെയിലർ പുറത്തു വരുകയുള്ളൂ എന്നാണ് നിർമാതാക്കൾ പറയുന്നത്. കൊറോണ പ്രതിസന്ധിയുടെ ഈ നിമിഷത്തിൽ ഒരു ആഘോഷത്തിലും ഏർപ്പെടരുതെന്നും പകരം ക്ഷേമ പ്രവർത്തനങ്ങൾ തുടരണമെന്നും വിജയ് ആരാധകരോട് വ്യക്തിപരമായി അഭ്യർത്ഥിച്ചിട്ടുണ്ട്.
 
ലോകേഷ് കനകരാജാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആർട്സ് കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് മാസ്റ്ററിൽ എത്തുന്നത്. വിജയ് സേതുപതി, ആൻഡ്രിയ ജെര്‍മിയ, മാളവിക മോഹനൻ, ഗൗരി കിഷൻ, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍