ഉണ്ടയുടെ റിലീസ് മാറ്റി, ആശങ്കയേതുമില്ല; ട്രെയിലര്‍ ഉടന്‍ !

തിങ്കള്‍, 3 ജൂണ്‍ 2019 (15:07 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഉണ്ട’യുടെ റിലീസ് മാറ്റി. എന്നാല്‍ ഇക്കാര്യത്തില്‍ ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഉടന്‍ പുറത്തിറക്കും.
 
ഈ മാസം ആറിനാണ് ഉണ്ട റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ഒരാഴ്ച കൂടി വൈകി ജൂണ്‍ 14ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് ഇപ്പോഴത്തെ പദ്ധതി. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ നായികയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
 
കേരളത്തില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന പൊലീസുകാരുടെ കഥയാണ് ‘ഉണ്ട’ പറയുന്നത്. മണികണ്ഠന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
 
ഛത്തീസ്ഗഡില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണ് ഉണ്ട. ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍