മോഹൻലാലും സൂര്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ തമിഴ് ചിത്രം മോഷണ വിവാദത്തിൽ. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന 'കാപ്പാൻ' റിലീസിന് തയാറെടുക്കവേയാണ് മോഷണ വിവാദത്തില്‍ പെട്ടത്. ജോണ്‍ ചാൾസ് എന്നയാളാണ് സിനിമയുടെ കഥ മോഷ്‍ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് സെപ്തംബർ 20ന് റിലീസ് ചെയ്യെണ്ട ചിത്രത്തിന്റെ റിലീസ് തിയ്യതി മുന്നോട്ട് നീട്ടിവച്ചിരിക്കുകയാണ്.
സാരവേദി എന്ന തന്‍റെ സിനിമയുടെ കഥ സംവിധായകൻ കെ വി ആനന്ദിനോട് മുമ്പ് പറഞ്ഞിരുന്നുവെന്ന് ജോണ്‍ ചാൾസ് പറയുന്നു. രണ്ടു വര്‍ഷമായി സിനിമ സംബന്ധിച്ച് കെ വി ആനന്ദില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. എന്നാല്‍ കാപ്പാന്‍റെ ട്രെയിലര്‍ കണ്ടപ്പോഴാണ് താൻ ചതിക്കപ്പെട്ടുവെന്ന് മനസിലായതെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ പരാതിയുമായി ജോണ്‍ ചാൾസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.