ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നതുമുതൽ വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ് ചെങ്ങഴി നമ്പ്യാർ. സിധിൽ സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രം വീറും വാശിയും പോരും ഉള്ള 101 ചാവേർപ്പോരാളികളുടെ മാമാങ്കത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ പുതുമനപണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിലെ യൂത്ത് ഐക്കണിൽ ഒരാളായ ടൊവിനോ തോമസ് ആണ്.
നൂറുകോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. 2018ൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ സിധിൽ മാതൃഭൂമി ഡോക്. കോമിനോട് വ്യക്തമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലും ചിത്രം പ്രേക്ഷകരിലെത്തും. ഏതായാലും ചെങ്ങഴി നമ്പ്യാർ റെക്കോർഡുകൾ മറികടക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.