‘ജഗതിയുടെ മകള്‍ ശ്രീലക്‍ഷ്മി’ ഫഹദ് ഫാസിലിന്‍റെ നായികയാകുന്നു!

വ്യാഴം, 31 ജനുവരി 2013 (15:47 IST)
PRO
തനിക്ക് മറ്റൊരു മകള്‍ കൂടിയുണ്ട് എന്ന് ജഗതി ശ്രീകുമാര്‍ വെളിപ്പെടുത്തിയത് അടുത്തകാലത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മാര്‍ച്ചില്‍ ജഗതി വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായ ശേഷവും ഈ വിവാദം കത്തിപ്പടര്‍ന്നു. ഒടുവില്‍ ജഗതിയെ ആശുപത്രിയിലെത്തി കാണാന്‍ ‘മകള്‍ ശ്രീലക്‍ഷ്മി’ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതും വലിയ ചര്‍ച്ചാവിഷയമായി.

ഏറ്റവും പുതിയ വാര്‍ത്ത, ജഗതിയുടെ മകള്‍ ശ്രീലക്‍ഷ്മിയും സിനിമാലോകത്തേക്ക് വരികയാണ് എന്നതാണ്. ‘അയ്യര്‍ ഇന്‍ പാകിസ്ഥാന്‍’ എന്ന ചിത്രത്തിലാണ് ശ്രീലക്‍ഷ്മി നായികയാകുന്നത്. യംഗ് സൂപ്പര്‍സ്റ്റാര്‍ ഫഹദ് ഫാസിലാണ് നായകന്‍.

റാഫി മെക്കാര്‍ട്ടിന്‍, ഷാഫി തുടങ്ങിയവരുടെ സംവിധാന സഹായിയായിരുന്ന ഫസല്‍ സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ സുനിത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം മണിയാണ് നിര്‍മ്മിക്കുന്നത്. സനൂഷയും ശ്രുതിലക്‍ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മാര്‍ച്ച് 25ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാനില്‍ സിദ്ദിക്ക്, ടിനി ടോം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജഗതിയുടെ മകള്‍ അഭിനയിക്കുന്നു എന്നതുകൊണ്ട് ‘അയ്യര്‍ ഇന്‍ പാകിസ്ഥാന്‍’ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ സിനിമാലോകത്ത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക് - ‘ജഗതിയുടെ മകള്‍’: അണിയറക്കഥകള്‍!

ചിത്രത്തിന് കടപ്പാട് - മനോരആഴ്ചപ്പതിപ്പ്

വെബ്ദുനിയ വായിക്കുക