‘ഓര്‍ഡിനറി’ മാജിക്, ചാക്കോച്ചനും ബിജു മേനോനും വീണ്ടും!

ബുധന്‍, 22 ജനുവരി 2014 (17:42 IST)
PRO
മോഹന്‍ലാല്‍ - ശ്രീനിവാസന്‍ എന്നൊക്കെ പറയുന്നതുപോലെയാണ് ന്യൂജനറേഷനില്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനും. രസകരമായ കൂട്ടുകെട്ട്. കൊണ്ടും കൊടുത്തും മുന്നേറുന്ന രീതി. രസകരമായ കഥകള്‍ ഇവരെ വച്ച് സിനിമയാക്കിയാല്‍ സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ട.

ഓര്‍ഡിനറി, സീനിയേഴ്സ്, മല്ലുസിംഗ്, ത്രീ ഡോട്ട്‌സ്, 101 വെഡ്ഡിംഗ്സ്, റോമന്‍സ് തുടങ്ങി ചാക്കോച്ചനും ബിജുമേനോനും ഒന്നിച്ച സിനിമകളൊക്കെ പ്രേക്ഷകര്‍ക്ക് വലിയ വിരുന്നായി. റോമന്‍സിന് ശേഷം ഒരു ഇടവേളയെടുക്കാമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു.

ഇരുവരുടെയും സിനിമകളുടെ ആരാധകര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ചാക്കോച്ചന്‍ - ബിജുമേനോന്‍ കൂട്ടുകെട്ട് വീണ്ടും വരികയാണ്.

അടുത്ത പേജില്‍ - ‘താപ്പാന’ പോലെ ഒരു രസികന്‍ ചിത്രം!

PRO
താപ്പാനയ്ക്ക് ശേഷം ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകന്‍‌മാരാകുന്നത്. ബെന്നി പി നായരമ്പലം രചന നിര്‍വഹിക്കുന്ന സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല.

ഡ്രീം ടീമിന്‍റെ ബാനറില്‍ ഹൌളി പോട്ടൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും അഭിനയിക്കുന്നു.

‘താപ്പാന’ പോലെ എല്ലാവരെയും രസിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയാണ് ജോണി ആന്‍റണി ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക