ഷങ്കര്‍ സംവിധാനം ചെയ്യുന്ന 'ഐ' എന്ന സിനിമ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഛായാഗ്രഹണം പി സി ശ്രീറാം. സംഗീതം എ ആര് റഹ്മാന്.
വിക്രമിന്റെ മേക്കപ്പാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ക്യാമറാമാന് പി സി ശ്രീറാം വെളിപ്പെടുത്തുന്നു. "സാങ്കേതികതയുടെ കാര്യത്തില്‍ ഷങ്കറിന്റെ ഐ പുതിയ ഉയരമാണ്. വിക്രമിന്റെ മേക്കപ്പ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ടെറിഫിക് ആണ് വിക്രമിന്റെ ഗെറ്റപ്പുകള്‍. തീര്‍ത്തും വ്യത്യസ്തം" - പി സി ശ്രീറാം പറയുന്നു.
ഐയുടെ റിലീസ് എന്നാവും എന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ മൌനം പാലിക്കുകയാണ്. സുരേഷ്ഗോപിയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ എന്നത് മലയാളികളെയും ആവേശത്തിലാക്കിയിട്ടുണ്ട്.