വിക്രം, മാധവന്‍, പൃഥ്വിരാജ് - ഒരുങ്ങുന്നു ഒരു വമ്പന്‍ പടം!

ശനി, 7 ഫെബ്രുവരി 2015 (12:45 IST)
വിക്രം - പൃഥ്വിരാജ് ടീം മുമ്പ് എത്തിയത് ഒരു മണിരത്നം ചിത്രത്തിലാണ്. 'രാവണന്‍' എന്ന തമിഴ് ചിത്രത്തില്‍. പടം ഹിറ്റായില്ലെങ്കിലും ഈ രണ്ട് താരങ്ങളുടെയും കോമ്പിനേഷന്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചു. 
 
വിക്രമും പൃഥ്വിരാജും വീണ്ടും ഒന്നിക്കുകയാണ്. ഒപ്പം മാധവനും ഉണ്ട് എന്നതാണ് പ്രത്യേകത.
 
സോയാ അക്തര്‍ സംവിധാനം ചെയ്ത മെഗാഹിറ്റ് ഹിന്ദിച്ചിത്രം 'സിന്ദഗി ന മിലേഗി ദൊബാര'യുടെ തമിഴ് റീമേക്കാണ് ഈ സിനിമ. ഇതില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഫര്‍ഹാന്‍ അക്തര്‍ അവതരിപ്പിച്ച കഥാപാത്രത്തെ മാധവനും അഭയ് ഡിയോള്‍ ചെയ്ത കഥാപാത്രത്തെ പൃഥ്വിരാജും അവതരിപ്പിക്കും.
 
ഈ സിനിമ സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണെന്ന് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക