രാജ 2: മമ്മൂട്ടിക്ക് നായിക പ്രീതി സിൻറ ? !

ചൊവ്വ, 3 ജനുവരി 2017 (07:49 IST)
രാജ 2നെക്കുറിച്ചുള്ള  പ്രതീക്ഷകൾ ഇപ്പോൾ ആകാശം മുട്ടെ ഉയരത്തിലാണ്. പുലിമുരുകൻ ടീമിൻറെ മമ്മൂട്ടിച്ചിത്രം എന്ന ഒറ്റക്കാരണം കൊണ്ട് ഉണ്ടായിരിക്കുന്ന ഹൈപ്പ് എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. സോഷ്യൽ മീഡിയയിൽ മമ്മൂട്ടി ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകുന്നു. രാജ 2ൻറെ ഫാൻ മെയ്‌ഡ്‌ പോസ്റ്ററുകളാൽ നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് .
 
ഈ സിനിമയിൽ മമ്മൂട്ടിക്ക് നായികയുണ്ടാകും. പോക്കിരിരാജയിലേതുപോലെ നായികയില്ലാത്ത സാഹചര്യം ഉണ്ടാകില്ല. ഇന്ത്യൻ സിനിമയിലെ താരറാണിമാരിൽ ഒരാളായിരിക്കും മമ്മൂട്ടിക്ക് നായികയായി എത്തുക എന്നാണ് സൂചന. കജോൾ, കാജൽ അഗർവാൾ, പ്രീതി സിൻറ എന്നിവരുടെ പേരുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. 
 
മമ്മൂട്ടിയും നായികയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗങ്ങളും ഹൈലൈറ്റാകും. ഉദയകൃഷ്ണ മമ്മൂട്ടിക്ക് തകർത്തഭിനയിക്കാവുന്ന അനവധി പ്രണയരംഗങ്ങൾ തിരക്കഥയിൽ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം.
 
വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2ന് ക്യാമറ ചലിപ്പിക്കുന്നത് ഷാജിയാണ്. ടോമിച്ചൻ മുളകുപാടമാണ് നിർമ്മാണം. 

വെബ്ദുനിയ വായിക്കുക