പൊലീസ് ജീപ്പിന്റെ ബോണറ്റില്‍ ഇരുവശത്തും കൈകളിട്ട്, ബംപറില്‍ ഇരുന്ന് കാലിന്മേല് കാല് വച്ച്, മുഖത്ത് കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്ത് അടിപൊളിയായിട്ടുള്ള രാജന് സക്കറിയയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളിന് കാരണമായിരുന്നല്ലോ. എന്നാല്‍ അറിഞ്ഞോളൂ, ട്രോളിയവര്‍ ഞെട്ടും. വരുന്നത് രാജമാണിക്യത്തെ വെല്ലുന്ന ഒരു പുപ്പുലിയാണ്.
അത്യാവശ്യവും അതിലേറെയും തല്ലിപ്പൊളിത്തരങ്ങള്‍ കൈവശമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് രാജന് സക്കറിയ. ഒരു കില്ലാടി. തല്ലിന് തല്ല് പല്ലിന് പല്ല് എന്ന മട്ടിലാണ് കാര്യങ്ങള്‍. പാലക്കാട് ജില്ലയില്‍ ജോലിചെയ്തിരുന്ന രാജന് സക്കറിയ കേരള - കര്‍ണാടക അതിര്‍ത്തിയില്‍ കസബ സ്റ്റേഷനിലെത്തിയത് എന്തിനാണ്? അതിനുപിന്നില്‍ ഒരു ലക്ഷ്യമുണ്ട്.