മോഹന്‍ലാല്‍ വരില്ല, മമ്മൂട്ടി നിറഞ്ഞാടും !

വ്യാഴം, 5 നവം‌ബര്‍ 2015 (14:32 IST)
ഇത്തവണത്തെ ക്രിസ്മസിന് മോഹന്‍ലാല്‍ ഉണ്ടാവില്ല. മോഹന്‍ലാല്‍ ചിത്രമായ പുലി മുരുകന്‍റെ ഷൂട്ടിംഗ് തീരാത്തതാണ് ക്രിസ്മസിന് മോഹന്‍ലാലിന്‍റെ അഭാവത്തിന് കാരണം. എന്നാല്‍ ക്രിസ്മസിന് പുലിമുരുകന്‍റെ ട്രെയിലര്‍ ഇറക്കി സോഷ്യല്‍ മീഡിയയില്‍ കളം പിടിക്കാനാണ് മോഹന്‍ലാലിന്‍റെ ശ്രമമെന്നറിയുന്നു.
 
മലയാളത്തിലെ ഏറ്റവും വലിയ താരം ആഘോഷകാലത്ത് സിനിമയുമായി എത്താത്തത് മറ്റ് താരങ്ങളുടെ സിനിമയ്ക്ക് ഗുണമാകും. സൂപ്പര്‍താരങ്ങളില്‍ മോഹന്‍ലാലിന് മാത്രമാണ് ക്രിസ്മസ് ചിത്രം ഇല്ലാത്തത് എന്ന പ്രത്യേകതയുമുണ്ട്.
 
മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവര്‍ തങ്ങളുടെ ഗംഭീര ചിത്രങ്ങളുമായി ക്രിസ്മസ് അവിസ്മരണീയമാക്കന്‍ എത്തുന്നുണ്ട്.
 
അടുത്ത പേജില്‍ - മമ്മൂട്ടി തകര്‍ക്കും, ഒരു തകര്‍പ്പന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍!

ചിത്രം: പുതിയ നിയമം
സംവിധാനം: എ കെ സാജന്‍
 
എ കെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമത്തില്‍ നയന്‍താരയാണ് നായിക. മമ്മൂട്ടിക്ക് ഏറെയിഷ്ടപ്പെട്ട കഥയാണിത്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. എസ് എന്‍ സ്വാമി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
അടുത്ത പേജില്‍ - ക്രിസ്മസ് നിവിന്‍ പോളി കൊണ്ടുപോകുമോ? പ്രേമം ആവര്‍ത്തിക്കാന്‍ യുവസൂപ്പര്‍താരം!

ചിത്രം: ആക്ഷന്‍ ഹീറോ ബിജു
സംവിധാനം: എബ്രിഡ് ഷൈന്‍
 
1983ന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് ‘ആക്ഷന്‍ ഹീറോ ബിജു’. അനു ഇമ്മാനുവല്‍ നായികയാകുന്ന ചിത്രം നിവിന്‍ പോളി തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
അടുത്ത പേജില്‍ - ഈ വര്‍ഷം പൃഥ്വിയുടേത്, ഈ ചിത്രവും അടിപൊളി!

ചിത്രം: പാവാട
സംവിധാനം: ജി മാര്‍ത്താണ്ഡന്‍
 
ഈ വര്‍ഷം രണ്ട് മെഗാഹിറ്റുകള്‍ സമ്മാനിച്ച് ഫുള്‍ ഫോമില്‍ നില്‍ക്കുന്ന പൃഥ്വിരാജിന്‍റെ ഉത്സവകാല സമ്മാനമാണ് ‘പാവാട’. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് മണിയന്‍‌പിള്ള രാജു.
 
അടുത്ത പേജില്‍ - മറ്റൊരു കല്യാണരാമന് ദിലീപ്!

ചിത്രം: 2 കണ്‍‌ട്രീസ്
സംവിധാനം: ഷാഫി
 
ഒരിടവേളയ്ക്ക് ശേഷം ഷാഫിയും ദിലീപും ഒന്നിക്കുന്ന 2 കണ്‍‌ട്രീസില്‍ മം‌മ്തയാണ് നായിക. റാഫി തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രജപുത്ര രഞ്ജിത്താണ്.

വെബ്ദുനിയ വായിക്കുക