'ലൈലാ ഓ! ലൈലാ'യ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യാനിരുന്നത് ഒരു മോഹന്‍ലാല്‍ ചിത്രമാണ്. മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്ന പ്രൊജക്ട്. രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥ. എന്നാല്‍ ഈ സിനിമ തല്‍ക്കാലം നീട്ടിവച്ചതായാണ് പുതിയ വാര്‍ത്ത.
ജോഷി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകും. 'ഇമ്മാനുവല്‍' എഴുതിയ എ സി വിജീഷ് ആണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ഇത് ഒരു ഫാമിലി ത്രില്ലര്‍ ആയിരിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
മാരുതി പിക്ചേഴ്സാണ് ജോഷി - ഫഹദ് പ്രൊജക്ട് നിര്‍മ്മിക്കുന്നത്. ഫഹദ് ഇപ്പോള്‍ 'ഹരം' എന്ന റൊമാന്‍റിക് ത്രില്ലറില്‍ അഭിനയിച്ചുവരികയാണ്.
മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം 'അച്ഛാ ദിന്‍' രചിക്കുന്നതും എ സി വിജീഷ് ആണ്.