‘കനല്‍’ എന്ന പ്രൊജക്ടില്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയുമാണ് നായകന്‍മാരായി സംവിധായകന്‍ എം പത്മകുമാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് നേരത്തേയാക്കി നിശ്ചയിച്ചപ്പോള്‍ ചില വന്‍ മാറ്റങ്ങള്‍ സിനിമയില്‍ സംഭവിച്ചിരിക്കുന്നു. പൃഥ്വിരാജ് ഈ സിനിമയില്‍ നിന്ന് പിന്‍മാറി. പൃഥ്വി അവതരിപ്പിക്കാനിരുന്ന കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പ്രതികാരത്തിന്‍റെ കഥ പറയുന്ന ഈ തില്ലറില്‍ ഡാര്‍ക്ക് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിക്കായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ‘പുലിമുരുകന്‍’ എന്ന പ്രൊജക്ടിന്‍റെ ഷൂട്ടിംഗ് നീട്ടിവച്ചതോടെ ആ ഗ്യാപ്പില്‍ ‘കനല്‍’ ചെയ്യാന്‍ തീരുമാനമായി. പൃഥ്വിക്ക് പക്ഷേ ആ സമയത്ത് ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാതായതോടെ അനൂപിനെ ആ റോള്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഈ റിവഞ്ച് ഡ്രാമയുടെ തിരക്കഥ എസ് സുരേഷ്ബാബുവാണ്. ‘എവരി എന്‍ഡിംഗ് ഹാസ് എ ന്യൂ ബിഗിനിംഗ്’ എന്നാണ് ഈ സിനിമയുടെ ടാഗ് ലൈന്‍. പകയുടെ കനലുകളെരിയുന്ന മനസുകളുമായി രണ്ട് അപരിചിതര്‍ ദുബായില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. മോഹന്‍ലാലിനൊപ്പം നായകതുല്യകഥാപാത്രമായാണ് അനൂപ് എത്തുന്നത്. പത്മകുമാര്‍ ഇതിനുമ്പ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ശിക്കാര്‍ വന്‍ ഹിറ്റായിരുന്നു.