മോഹന്‍ലാലിനെ മഞ്ജുവാര്യര്‍ മലര്‍ത്തിയടിക്കുമോ?

ചൊവ്വ, 13 മെയ് 2014 (20:09 IST)
മഞ്ജു വാര്യര്‍ തിരിച്ചുവരുന്നു എന്നതിന്‍റെ ആവേശത്തിലാണ് മലയാളികള്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷക സമൂഹം. ഈ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ തന്നെ മഞ്ജുവിന്‍റെ ഗംഭീരപ്രകടനം സിനിമയിലുണ്ടാകുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിട്ടുണ്ട്. 
 
എന്നാല്‍ ബോക്സോഫീസില്‍ മഞ്ജു വാര്യര്‍ക്ക് എതിരാളിയായി വരുന്നത് സാക്ഷാല്‍ മോഹന്‍ലാലാണ് എന്നത് സിനിമാലോകത്ത് വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്. പെര്‍ഫോമന്‍സിന്‍റെ കാര്യത്തില്‍ ലേഡി മോഹന്‍ലാലാണ് മഞ്ജു വാര്യര്‍. മോഹന്‍ലാലിന്‍റെ മിസ്റ്റര്‍ ഫ്രോഡ് എന്ന മെഗാ പ്രൊജക്ടിനോടാണ് ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമയ്ക്ക് ഏറ്റുമുട്ടേണ്ടിവരുന്നത്.
 
ആറാം തമ്പുരാന്‍, കന്‍‌മദം, സമ്മര്‍ ഇന്‍ ബേത്‌ലഹേം തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാല്‍ - മഞ്ജു കോമ്പിനേഷന്‍റെ തകര്‍പ്പന്‍ പ്രകടനം കണ്ട് തരിച്ചിരുന്നിട്ടുണ്ട് പ്രേക്ഷകര്‍. ഇത്തവണ രണ്ടുചിത്രങ്ങളിലായി ഒരേ സമയത്ത് തിയേറ്ററുകളില്‍ ഇവര്‍ തകര്‍ത്തുവാരുമെന്ന പ്രതീക്ഷയാണ് ഏവര്‍ക്കും.
 
മോഹന്‍ലാലിനെ മഞ്ജു വാര്യര്‍ മലര്‍ത്തിയടിക്കുമോ എന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്ന കാര്യം. മിസ്റ്റര്‍ ഫ്രോഡ് ഒരു വലിയ കൊള്ളയുടെ കഥ പറയുന്ന ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. ഹൌ ഓള്‍ഡ് ആര്‍ യു ആകട്ടെ പൂര്‍ണമായും ഒരു കുടുംബചിത്രവും.
 

വെബ്ദുനിയ വായിക്കുക