കുട്ടിയപ്പന്‍റെ ആഗ്രഹം വിചിത്രമായിരുന്നു. ഒരു പെണ്ണിനെ നഗ്നയാക്കി കൊമ്പനാനയുടെ ഇരു കൊമ്പുകള്‍ക്കുമിടയില്‍ തുമ്പിക്കൈയോട് ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണമെന്നായിരുന്നു അത്. ഏറെ അലച്ചിലുകള്‍ക്ക് ശേഷം അയാള്‍ക്ക് ഒരു പെണ്‍കുട്ടിയെ കിട്ടി. സ്വന്തം അച്ഛനില്‍ നിന്ന് അപമാനം ഏറ്റുവാങ്ങിയ ഒരു പാവം പെണ്‍കുട്ടി - ലീല. അവളെ കുട്ടിയപ്പന്‍ നഗ്നയാക്കി. ആനയുടെ കൊമ്പുകള്‍ക്കിടയിലേക്ക് ചേര്‍ത്തുനിര്‍ത്തി. അയാളും നഗ്നനായി. തുടര്‍ന്ന്...
ഉണ്ണി ആര്‍ എഴുതിയ ‘ലീല’ എന്ന കഥയുടെ ക്ലൈമാക്സ് ഇങ്ങനെയാണ്. ഈ കഥ രഞ്ജിത് സിനിമയാക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് കാലം കുറേ ആയി. ആദ്യം മോഹന്‍ലാലിനെയും പിന്നീട് ശങ്കര്‍ രാമകൃഷ്ണനെയും നായകനായി ആലോചിച്ചു എങ്കിലും ഒടുവില്‍ നായകനായി മമ്മൂട്ടി മതി എന്ന് തീരുമാനിച്ചു. ആദ്യം നായികയായി തീരുമാനിച്ചത് ആന്‍ അഗസ്റ്റിനെയാണ്. പിന്നീട് കാര്‍ത്തിക നായരെയും ഒടുവില്‍ റിമ കല്ലിങ്കലിനെയും. എന്നാല്‍ പ്രമേയം അതിന്‍റെ ശക്തി ഒട്ടും ചോരാതെ എങ്ങനെ ചിത്രീകരിക്കാമെന്ന ആശയക്കുഴപ്പത്തില്‍ ചിത്രം തുടങ്ങുന്നത് നീണ്ടുനീണ്ടുപോയി. ലീല ഉപേക്ഷിച്ചതായി വരെ വാര്‍ത്ത വന്നു.
എന്നാല്‍ പുതിയ വാര്‍ത്ത ലഭിക്കുന്നു. 'ലീല'യുടെ ചിത്രീകരണം അടുത്തവര്‍ഷം നടക്കും. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍ നായികയാവും. രഞ്ജിത് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കും. 'മുന്നറിയിപ്പ്' എന്ന വ്യത്യസ്ത ചിത്രം നേടുന്ന മഹാവിജയമാണ് 'ലീല' ആരംഭിക്കാന്‍ മമ്മൂട്ടിക്കും രഞ്ജിത്തിനും ധൈര്യം നല്‍കിയത്.
ലാലു അലക്സ്, നെടുമുടി വേണു, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍ തുടങ്ങിയവരും നാടക കലാകാരന്‍മാരും ഈ സിനിമയില്‍ അണിനിരക്കും. സംവിധായകന്‍ ശ്യാമപ്രസാദാണ് ‘ലീല’യ്ക്ക് സംഗീതം നല്‍കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, വയനാട് ഇവയാണ് പ്രധാന ലൊക്കേഷനുകള്‍. വേണുവായിരിക്കും ഛായാഗ്രഹണം.