മമ്മൂട്ടിയുടെ പുതിയ സിനിമയ്ക്ക് ‘സോളമന്‍റെ കൂടാരം’ എന്ന് പേരിട്ടു. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാകുന്നത്. അഡ്വക്കേറ്റ് ലൂയിസ് പോത്തന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു ഗംഭീര കഥാപാത്രം.
സോളമന്‍റെ കൂടാരത്തിന്‍റെ തിരക്കഥ ഇഷ്ടപ്പെട്ടതോടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ മമ്മൂട്ടി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ‘വൈറ്റ്’ എന്ന ചിത്രത്തിനായി നിശ്ചയിച്ചിരുന്ന ഡേറ്റാണ് മമ്മൂട്ടി ഈ ചിത്രത്തിന് മറിച്ചുനല്‍കിയത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നു. ഭാസ്കര്‍ ദി റാസ്കല്‍ കൂടാതെ തസ്കരവീരന്‍, രാപ്പകല്‍ തുടങ്ങിയ സിനിമകളിലും മമ്മൂട്ടി - നയന്‍താര ജോഡി ഒന്നിച്ചിട്ടുണ്ട്.