മമ്മൂട്ടിച്ചിത്രം, തിരക്കഥ മാറ്റിയെഴുതിയത് 11 തവണ!

ബുധന്‍, 5 ഫെബ്രുവരി 2014 (15:13 IST)
PRO
മമ്മൂട്ടിച്ചിത്രമായ ‘ബാലകാലസഖി’ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്തമായ കൃതിക്ക് പ്രമോദ് പയ്യന്നൂരാണ് സിനിമാവിഷ്കാരം നല്‍കിയിരിക്കുന്നത്. മമ്മൂട്ടി, ഇഷ തല്‍‌വാര്‍, മീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

11 തവണയാണ് പ്രമോദ് പയ്യന്നൂര്‍ ഈ സിനിമയുടെ തിരക്കഥ മാറ്റിയെഴുതിയത്. എല്ലാ കുറവുകളും പരിഹരിച്ച തിരക്കഥയില്‍ സിനിമയെടുത്തതിന്‍റെ ഗുണം ബാല്യകാലസഖിക്ക് ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടിക്ക് 7 ഗെറ്റപ്പുകള്‍!

PRO
ബാല്യകാലസഖിയിലെ മജീദിന്‍റെ വിവിധ ജീവിതകാലങ്ങളാണ് ഈ സിനിമയുടെ പ്രമേയം. മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ ഏഴ് ഗെറ്റപ്പുകളാണ് ഉള്ളത്. മജീദിന്‍റെ ബാപ്പയായും മമ്മൂട്ടി തന്നെ അഭിനയിക്കുന്നു.

കെ രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട ‘താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ...’ എന്ന ഗാനം ഈ സിനിമയുടെ ഹൈലൈറ്റാണ്. മമ്മൂട്ടിയുടെ നാടായ ചെമ്പിന് അടുത്ത പ്രദേശമായ പെരുമ്പളം തുരുത്താണ് ബാല്യകാലസഖിയുടെ ഒരു പ്രധാന ലൊക്കേഷന്‍.

അടുത്ത പേജില്‍ - 4 വര്‍ഷത്തെ ഒരുക്കം, 45 ദിവസം ഷൂട്ടിംഗ്!

PRO
ബാല്യകാലസഖി എന്ന സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ നാലുവര്‍ഷം നീണ്ടുനിന്ന ഒരുക്കമാണ് പ്രമോദ് പയ്യന്നൂരും സംഘവും നടത്തിയത്. എന്നാല്‍ കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നതിനാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗിന് 45 ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

കേരളത്തിലെ മഴക്കാലവും കൊല്‍ക്കത്തയിലെ വേനല്‍ക്കാലവുമാണ് ബാല്യകാലസഖിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക