മണിരത്നം ചിത്രം ‘കാട്ര്’ (കാറ്റ്), നായകന് മോഹന്‍ലാലിന്റെ മകനല്ല, ഫഹദ് ഫാസില്‍!
തിങ്കള്‍, 18 നവംബര്‍ 2013 (18:27 IST)
PRO
മണിരത്നം ഇപ്പോള്‍ കൊടൈക്കനാലില്‍ പുതിയ സിനിമയുടെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ്. ‘കാട്ര്’ എന്നാണ് പടത്തിന് പേര്. മലയാളത്തില്‍ ‘കാറ്റ്’ എന്നര്‍ത്ഥം. ചിത്രത്തില്‍ നായകന് മോഹന്‍ലാലിന്റെ മകന് പ്രണവല്ല. നായകന് മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലാണ്.
ഇത്തവണത്തെ മണിരത്നം ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. തമിഴിലും മലയാളത്തിലുമായാണ് ‘കാട്ര്’ ചിത്രീകരിക്കുന്നത്. ഫഹദ് ഫാസിലിന് മലയാളത്തിലുള്ള സ്വീകാര്യത കൂടി കണക്കിലെടുത്താണ് മണിരത്നം മലയാളത്തിലും സിനിമയെടുക്കുന്നത്. (ഇതിന് മുമ്പ് മണിരത്നം ചെയ്ത മലയാള ചിത്രം മോഹന്‍ലാല്‍ നായകനായ ‘ഉണരൂ’ ആയിരുന്നു).
‘കാട്ര്’ ഒരു പ്രണയകഥ തന്നെയാണ് പറയുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ചിത്രമായ ‘കടല്‍’ പരാജയമായതിനാല്‍ മണിരത്നത്തിന് ഈ സിനിമ വലിയ ഹിറ്റാക്കേണ്ടത് അനിവാര്യമാണ്.