പൃഥ്വിരാജിന് നായികയായി മഞ്ജു വാര്യര്‍ - ഒരു റൊമാന്‍റിക് ത്രില്ലര്‍ !

ശനി, 20 ഓഗസ്റ്റ് 2016 (15:43 IST)
മഞ്ജു വാര്യരും പൃഥ്വിരാജും ഒന്നിക്കുന്നു. വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ സര്‍പ്രൈസ് ജോഡി വരുന്നത്. ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
 
പൃഥ്വിക്ക് തിരക്കോടുതിരക്കുള്ള സമയമാണെങ്കിലും വേണുവിന്‍റെ ചിത്രത്തിന്‍റെ കഥ കേട്ടതോടെ മറ്റൊന്നും ആലോചിക്കാതെ ഡേറ്റ് നല്‍കുകയായിരുന്നു.
 
ഒരു റൊമാന്‍റിക് ത്രില്ലറായിരിക്കും ഈ സിനിമ എന്നാണ് വിവരം. ഇതിന് മുമ്പ് ഫഹദ് ഫാസിലിനെ നായകനാക്കി ആയിരം കാണി എന്നൊരു സിനിമയും വേണു സംവിധാനം ചെയ്യുന്നുണ്ട്.
 
ദയ, മുന്നറിയിപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം വേണുവിന്‍റെ പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപനം വന്നപ്പോഴേ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക