നിവിന്‍ പോളി മമ്മൂട്ടി, ചാക്കോച്ചന്‍ പ്രേംനസീര്‍!

തിങ്കള്‍, 19 മെയ് 2014 (17:05 IST)
മമ്മൂട്ടിയുടെ ആത്മകഥ ‘ചമയങ്ങളില്ലാതെ’ സിനിമയാകുന്നു. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘നക്ഷത്രങ്ങളുടെ രാജകുമാരന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.
 
നിവിന്‍ പോളിയാണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ വേഷം ചെയ്യുക. പ്രേംനസീറായി കുഞ്ചാക്കോ ബോബന്‍ അഭിനയിക്കും. ശ്രീനിവാസനായി വിനീത് ശ്രീനിവാസനും സുകുമാരനായി ഇന്ദ്രജിത്തും വേഷമിടും.
 
അടുത്ത വര്‍ഷമാണ് ‘നക്ഷത്രങ്ങളുടെ രാജകുമാരന്‍’ ചിത്രീകരണം ആരംഭിക്കുക. അതിന് മുമ്പ് ജൂഡ് ആന്‍റണി ജോസഫ് മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്.
 
‘ഓം ശാന്തി ഓശാന’ എന്ന ആദ്യചിത്രം വന്‍ ഹിറ്റായതോടെയാണ് ജൂഡ് ആന്‍റണി ജോസഫ് ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയ്ക്ക് മുമ്പേ ആലോചനയിലുണ്ടായിരുന്ന പ്രൊജക്ടാണ് നക്ഷത്രങ്ങളുടെ രാജകുമാരന്‍.

വെബ്ദുനിയ വായിക്കുക