‘ഖലേജ’ എന്ന ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ നായികയായിട്ടുണ്ട് അനുഷ്ക. ആ സിനിമയില്‍ അനുഷ്കയ്ക്ക് മഹേഷ് ബാബുവിനേക്കാള് പ്രായക്കൂടുതല്‍ തോന്നുന്നുണ്ടെന്നും ഇരുവരും തമ്മില്‍ കാഴ്ചയ്ക്ക് പൊരുത്തമില്ലെന്നും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മനസിലുള്ളതുകൊണ്ടാണ് മഹേഷ്ബാബു അനുഷ്കയെ തള്ളിപ്പറഞ്ഞതെന്ന് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്തായാലും ഇപ്പോള്‍ ഈ ചിത്രത്തില്‍ സമാന്ത തന്നെ നായികയായി അഭിനയിക്കുന്നു എന്നാണ് ഒടുവില്‍ കിട്ടിയ വിവരം. കാജല്‍ അഗര്‍വാള്‍, പ്രണിത സുഭാഷ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് നായികമാര്‍. ശ്രീകാന്ത് അഡലയാണ് ബ്രഹ്മോത്സവം സംവിധാനം ചെയ്യുന്നത്.