ഈ വീട്ടിലെത്തി നയന്‍താരയെ കാണണമെന്നുണ്ടെങ്കില്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട് എന്നതാണ് പ്രത്യേകത. ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൂടിക്കാഴ്ചയ്ക്കായി പ്രത്യേകം സമയം ഇവിടെ ഉണ്ടായിരിക്കും. അപ്രതീക്ഷിത സന്ദര്‍ശനം നടത്തുന്നവര്‍ക്കോ അപ്പോയിന്‍റ്‌മെന്‍റ് എടുക്കാത്തവര്‍ക്കോ നയന്‍താരയെ കാണാന്‍ ഏറെ കടമ്പകള്‍ കടക്കണം.
പല ഘട്ടങ്ങളിലായുള്ള പരിശോധനയ്ക്ക് വിധേയമായതിന് ശേഷമേ വീടിനുള്ളിലേക്ക് കടക്കാനാവൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ സ്ക്രീനിംഗിന് ശേഷമേ പ്രധാന ഗേറ്റിലേക്ക് പോലും എത്താന്‍ കഴിയൂ. താരത്തെ കാണേണ്ടതിന്‍റെ ആവശ്യകത ഉള്‍പ്പടെയുള്ള പല കാര്യങ്ങളും പല ഇടങ്ങളിലായി ബോധിപ്പിച്ച ശേഷം ടോക്കണോടുകൂടി മാത്രമേ വീട്ടിലേക്ക് എത്തുവാന്‍ കഴിയൂ. കാണാനെത്തിയ ആളെ സംബന്ധിച്ച സര്‍വ്വ വിവരങ്ങളും നയന്‍താരയുടെ സെക്രട്ടറിമാര്‍ കൃത്യമായി അറിഞ്ഞ ശേഷം അവര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഉള്ളിലേക്ക് എത്തുവാന്‍ കഴിയൂ.