മണിരത്നം സംവിധാനം ചെയ്യുന്ന ‘കടല്‍’ എന്ന ചിത്രത്തില്‍ നിന്ന് നായിക സാമന്ത പിന്‍മാറി. സാമന്ത പിന്‍മാറി തൊട്ടടുത്ത ദിവസം തന്നെ മണിരത്നം പുതിയ നായികയെ കണ്ടെത്തി - പഴയകാലനായിക രാധയുടെ മകളും തമിഴകത്തെ സൂപ്പര്‍ ഹീറോയിന്‍ കാര്‍ത്തികയുടെ സഹോദരിയുമായ തുളസിയാണ് പുതിയ നായിക.
തനിക്ക് ഗ്ലാമര്‍ വേഷമല്ല എന്ന് മനസിലായതോടെയാണ് സാമന്ത മണിരത്നം ചിത്രം വേണ്ടെന്നുവച്ചത് എന്നാണ് അണിയറ സംസാരം. തമിഴിലും തെലുങ്കിലും നമ്പര്‍ വണ്‍ പദവിയിലേക്ക് കുതിക്കുകയാണ് സാമന്ത. അതിനിടയില്‍ ഒട്ടും ഗ്ലാമറല്ലാത്ത ഒരു വേഷം ചെയ്യുന്നത് ശുഭകരമാകില്ലെന്ന് തിരിച്ചറിഞ്ഞാണത്രെ സാമന്ത ‘കടല്‍’ ഉപേക്ഷിച്ചത്.
ഗൌതം വാസുദേവ് മേനോന്‍റെയും ഷങ്കറിന്‍റെയും പുതിയ ചിത്രങ്ങളില്‍ സാമന്തയാണ് നായിക. ഇതില്‍ ഷങ്കറിന്‍റെ സിനിമയുമായി ഡേറ്റ് ക്ലാഷ് ഉണ്ടാകുമെന്നതും കടലില്‍ നിന്ന് പിന്‍മാറാന്‍ സാമന്തയെ പ്രേരിപ്പിച്ചത്രെ.
രാവണന്‍ എന്ന ഫ്ലോപ്പിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ‘കടല്‍’ ഒരു പ്രണയകഥയാണ് പറയുന്നത്. തമിഴ്താരം കാര്‍ത്തിക്കിന്‍റെ മകന്‍ ഗൌതം ആണ് നായകന്‍.