കരീനയെ പ്രേമിക്കാന്‍ പാകിസ്ഥാന്‍ നായകന്‍ എത്തുന്നു

തിങ്കള്‍, 10 മാര്‍ച്ച് 2014 (13:21 IST)
PRO
ബോളിവുഡ് താരറാണി കരീന കപൂറിന്റെ അടുത്ത ചിത്രത്തില്‍ പാകിസ്ഥാന്‍ സിംഗറും സൂപ്പര്‍ താരവുമായ ഫവദ് ഖാന്‍ നായക വേഷത്തില്‍ എത്തുന്നു. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്.

PRO
ഈ വാര്‍ത്ത “പാകിസ്ഥാന്‍ ടുഡേ”യാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫവദ് ഖാന്‍ സോനം കപൂര്‍ നായികയാവുന്ന ഖുബ്സൂറത്തിലും നായക വേഷത്തില്‍ എത്തുന്നുണ്ട്. ഹം സഫര്‍ എന്ന ടിവി ഷോയിലാണ് ഫവദ് പാകിസ്ഥാനിലെ പ്രമുഖനടനായി മാറുന്നത്.

PRO
ഹാപ്പി എണ്ടിംഗ്, സിംഗം 2 എന്നിവയാണ് കരീന കപൂര്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

PRO
കരീന നേരത്തെ കരന്‍ ജോഹറിന്റെ ശുദ്ധി, ഫറാന്‍ അക്തറിന്റെ ബോംബെ സമുറായ് ചിത്രങ്ങളില്‍ നിന്നും പിന്‍‌മാറിയിരുന്നു.

PRO
ഇനി ഫവദ് ഖാനും കരീനയും തമ്മിലുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ് ആരാധകര്‍.

വെബ്ദുനിയ വായിക്കുക