എസ്‌എംഎസ്‌ തിയേറ്ററുകളിലേക്ക്

PROPRO
നിയമയുദ്ധം കഴിഞ്ഞ്‌ എസ്‌ എം എസ്‌ തിയേറ്ററുകളിലേക്ക്‌ എത്തുന്നു. സിനിമയുടെ അവകാശത്തെ കുറിച്ചുള്ള തര്‍ക്കത്തില്‍ കോടതി തീര്‍പ്പ്‌കല്‌പിച്ചതിനെ തുടര്‍ന്നാണ്‌ നവ്യനായരും തമിഴ്‌ നടന്‍ ബാലയും അഭിനയിക്കുന്ന എസ്‌ എം എസ്‌ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ സര്‍ജുലനായത്‌.

നിര്‍മ്മതാവ്‌ കൂടിയായ ഒ വി പ്രസന്നന്‍ ആണ്‌ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. കോടതിയുടെ അനുമതി ലഭിച്ചതോടെ ചിത്രത്തിന്‍റെ ബാക്കി രംഗങ്ങള്‍ സംവിധായകന്‍ ചിത്രീകരിച്ചു. കഴിഞ്ഞ ആഴ്‌ച കൊച്ചിയിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്‌.

ഒരിടവേളക്ക്‌ ശേഷമാണ്‌ നവ്യയുടെ ചിത്രം മലയാളത്തില്‍ റിലീസ്‌ ചെയ്യുന്നത്‌. നവ്യയും ബാലയും നായികാനായകന്മാരായ ‘കളഭം’ എന്ന ചിത്രം വലിയ പ്രതികരണം ഉണ്ടാക്കാതെ കടന്നു പോയിരുന്നു.

കാമ്പസ്‌ കഥയാണ്‌ എസ്‌ എം എസ്‌ പറയുന്നത്‌. ചിത്രത്തില്‍ മുകേഷ്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളരാജയുടെ ഗാനങ്ങളാണ്‌ ചിത്രത്തിന്‍റെ ‌പ്രധാന പ്രത്യേകത. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഗാനങ്ങള്‍ നന്നായി സ്വീകരിക്കപ്പെട്ടിരുന്നു.

എസ്‌ എം എസ്‌ ഉടന്‍ തിയേറ്ററുകളില്‍ എത്തും.

വെബ്ദുനിയ വായിക്കുക