'ഇന്‍ ഹരിഹര്‍ നഗറിന്‌' രണ്ടാം ഭാഗം

PROPRO
മലയാളിയെ പൊട്ടിച്ചിരിപ്പിച്ച സിദ്ധിക്‌-ലാല്‍മാരുടെ 'ഇന്‍ ഹരിഹര്‍ നഗറിന്‌' രണ്ടാം ഭാഗം വരുന്നു.

പെണ്‍ പിള്ളേരെ വളയ്‌ക്കാന്‍ വേണ്ടി എന്തു വങ്കത്തരവും കാണിക്കുന്ന തെമ്മാടിക്കൂട്ടത്തിന്‍റെ കഥയക്ക്‌ രണ്ടാം ഭാഗം ചമയ്‌ക്കുന്നത്‌ ലാല്‍ ആണ്‌.

തൊണ്ണൂറുകളിലെ സൂപ്പര്‍ഹിറ്റ്‌ യൂത്ത്‌ ചിത്രമായിരുന്ന ‘ഇന്‍ ഹരിഹര്‍ നഗര്‍’ ബോളിവുഡിലേക്കും തെന്നിന്ത്യന്‍ ഭാഷകളിലേക്കും റീമേക്ക്‌ ചെയ്യപ്പെട്ടു. ഒന്നിച്ച്‌ സിനിമ എടുക്കുന്നത്‌ നിര്‍ത്തി സിദ്ധിഖുമായി വഴി പിരിഞ്ഞ ലാല്‍ ‘ഇന്‍ ഹരിഹര്‍ നഗറി’ന്‍റെ രണ്ടാം ഭാഗത്തിലൂടെ ഒറ്റക്ക്‌ സംവിധായകന്‍ ആകും എന്നറിയുന്നു.

സിനിമ നിര്‍മ്മാണത്തിലേക്കും വിതരണത്തിലേക്കും കടന്ന ലാല്‍ തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുന്നതെന്നും അറിയുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

മുകേഷ്‌, സിദ്ധിഖ്‌‌, ജഗദീഷ്‌‌, അശോകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഗീതാ വിജയന്‍ എന്ന നായികയെ മലയാളത്തിന്‌ ലഭിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്‌.

സുരേഷ്‌ ഗോപി ചിത്രത്തില്‍ അതിഥി താരമായിരുന്നു. ജോണ്‍ ഹോനായി എന്ന വില്ലനായി റിസബാവ എന്ന നടനും സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക