അങ്ങനെ ഖസാക്കിന്‍റെ ഇതിഹാസത്തിന് മേല്‍ ധൈര്യപൂര്‍വം ഒരാള്‍ കൈവയ്ക്കുകയാണ് - ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കിയാണ് ലിജോ ഈ പ്രൊജക്ട് ആലോചിക്കുന്നത്.
ഇപ്പോള്‍ 'ഡബിള്‍ ബാരല്‍' ഒരുക്കുന്നതിന്‍റെ തിരക്കിലാണ് ലിജോ. അതിന് ശേഷം ഖസാക്കിന്‍റെ ജോലി ആരംഭിക്കും. 'ഖസാക്കിന്‍റെ ഇതിഹാസം' എന്നുതന്നെയായിരിക്കും ചിത്രത്തിന്‍റെ ടൈറ്റില്‍ എന്നാണ് റിപ്പോര്‍ട്ട്.
ഒ വി വിജയന്‍റെ ഈ ക്ലാസിക്ക് സിനിമയാക്കാന്‍ ആഗ്രഹിച്ചവരില്‍ അടൂരും ശ്യാമപ്രസാദുമൊക്കെയുണ്ട്. മുമ്പും മമ്മൂട്ടി ഈ നോവല്‍ സിനിമയാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്തായാലും മലയാളിയുടെ മനസില്‍ എന്നും എപ്പോഴും ജീവിക്കുന്ന രവി എന്ന കഥാപാത്രമായി മമ്മൂട്ടി വരുമ്പോള്‍ എങ്ങനെയുണ്ടാകും? കാത്തിരുന്നുകാണുക. ആമേന്‍റെ സ്രഷ്ടാവിന് ഖസാക്കിനോട് നീതിപുലര്‍ത്താന്‍ കഴിയുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.