അസൂയക്കാര്‍ എന്തും പറയട്ടെ, ദിലീപും കാവ്യയും ഇനിയുമിനിയും ഒന്നിക്കും; ഇത്തവണ ഒരു ആക്ഷന്‍ ത്രില്ലറില്‍!

വെള്ളി, 29 ഏപ്രില്‍ 2016 (15:22 IST)
ദിലീപും കാവ്യാ മാധവനും വീണ്ടും ഒന്നിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തേക്കുറിച്ച് നമ്മള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞല്ലോ. ‘പിന്നെയും’ എന്ന് പേരിട്ട ആ സിനിമയ്ക്ക് ശേഷം വീണ്ടും ദിലീപ് - കാവ്യ ജോഡിയുടെ പൊലിമയില്‍ ഒരു സിനിമ വരും.
 
ജോഷി സംവിധാനം ചെയ്യുന്ന ‘വാളയാര്‍ പരമശിവം’ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ജോഡിയാകുന്നത്. റണ്‍‌വേ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത്. ആ ചിത്രത്തിലും ദിലീപും കാവ്യയും തന്നെയായിരുന്നു പ്രണയജോഡി.
 
ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥയെഴുതുന്ന വാളയാര്‍ പരമശിവം ബിഗ് ബജറ്റിലാണ് ജോഷി ഒരുക്കുന്നത്.
 
സ്പിരിറ്റ് കള്ളക്കടത്തുകാരനായ വാളയാര്‍ പരമശിവമായാണ് ദിലീപ് റണ്‍‌വേയില്‍ അഭിനയിച്ചത്. എന്നാല്‍, കേരളത്തില്‍ ബാറുകള്‍ പൂട്ടിയ പശ്ചാത്തലത്തില്‍ രണ്ടാം ഭാഗത്തിന്‍റെ കഥ എന്തായിരിക്കുമെന്നറിയാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക