അടിച്ചുപൊളിക്കാന്‍ നിവിന്‍ പോളി, ‘പ്രേമ’ത്തെ മറികടക്കുമെന്ന് സൂചന, ആര്‍ത്തുചിരിക്കാനുള്ള ആഘോഷചിത്രം വരുന്നു!

വ്യാഴം, 18 ഫെബ്രുവരി 2016 (16:34 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തില്‍ തമിഴ് സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ അഭിനയിക്കുന്നതായി ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഗൌതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്ന് വിനീത് തന്നെ വ്യക്തമാക്കിയിരിക്കുന്നു.
 
ഗൌതം മേനോനെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഴിവുള്ള ഒരു പുതിയ നടനെ ലഭിച്ചു എന്നതില്‍ സന്തോഷമുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിരിക്കുന്നത്. 
 
താനെഴുതിയതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള തിരക്കഥയാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യമെന്ന് വിനീത് വെളിപ്പെടുത്തുന്നു. നായികയില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
 
ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ആഘോഷചിത്രമായിരിക്കും ഇതെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.
 
രണ്‍‌ജി പണിക്കര്‍, സായികുമാര്‍, ദിനേശ് പ്രഭാകര്‍, ലക്ഷ്മി രാമകൃഷ്ണന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക