അക്ഷര ഹാസന്‍ ഇനി അജിത്തിന്‍റെ നായിക!

ബുധന്‍, 20 ജൂലൈ 2016 (18:53 IST)
കമല്‍ഹാസന്‍റെ ഇളയമകള്‍ അക്ഷര ഹാസന്‍ ഇനി ‘തല’ അജിത്തിന്‍റെ നായിക. അജിത്തിന്‍റെ അമ്പത്തിയേഴാം ചിത്രത്തിലാണ് അക്ഷര ഹാസന്‍ അജിത്തിന്‍റെ രണ്ടാം നായിക ആകുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ പ്രധാന നായിക.
 
ശിവ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ഈ കഥാപാത്രത്തിനായി ആദ്യം റിതിക സിംഗിനെയാണ് പരിഗണിച്ചത്. എന്നാല്‍ ഒടുവില്‍ അക്ഷര ഹാസനിലേക്ക് ശിവയും കൂട്ടരും എത്തുകയായിരുന്നു.
 
വീരത്തിനും വേതാളത്തിനും ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വെബ്ദുനിയ വായിക്കുക