മുന്തിരിവള്ളി തമിഴില്‍ തളിര്‍ക്കുമ്പോള്‍ നായകന്‍ രജനികാന്ത്!

തിങ്കള്‍, 30 ജനുവരി 2017 (15:06 IST)
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. രജനികാന്ത് ഈ സിനിമയില്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിബു ജേക്കബ് തന്നെ ചിത്രം തമിഴിലും സംവിധാനം ചെയ്യാനാണ് സാധ്യത.
 
തെലുങ്കില്‍ മുന്തിരിവള്ളികള്‍ റീമേക്ക് അന്തിമ തീരുമാനമായിട്ടുണ്ട്. മോഹന്‍ലാല്‍ അനശ്വരമാക്കിയ ഉലഹന്നാനായി വെങ്കിടേഷാണ് അഭിനയിക്കുന്നത്. ദൃശ്യം തെലുങ്കില്‍ വന്നപ്പോഴും വെങ്കിടേഷായിരുന്നു നായകന്‍.
 
മോഹന്‍ലാലിന്‍റെ പല വമ്പന്‍ ഹിറ്റുകളും തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ രജനികാന്ത് നായകനായിട്ടുണ്ട്. മുത്തു, ചന്ദ്രമുഖി തുടങ്ങിയ ഉദാഹരണം. അതേസമയം, ദൃശ്യം തമിഴിലെടുത്തപ്പോള്‍ കമല്‍ഹാസനാണ് നായകനായത്.

വെബ്ദുനിയ വായിക്കുക