കുഞ്ഞാലിമരയ്ക്കാറില്‍ മോഹന്‍ലാലിന് നായിക കരീന!

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (17:46 IST)
PRO
പ്രിയദര്‍ശന്‍ തിരക്കിലാണ്. നവംബറില്‍ ‘ഗീതാഞ്ജലി’ പ്രദര്‍ശനത്തിനെത്തും. മനോരോഗവിദഗ്ധനായ സണ്ണി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടും വരുന്നു എന്നതാണ് പ്രത്യേകത. ‘മണിച്ചിത്രത്താഴ്’ മാജിക് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പ്രിയദര്‍ശനും മോഹന്‍ലാലും.

അതേസമയം, ഗീതാഞ്ജലിക്ക് ശേഷം ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ബിഗ്ബജറ്റ് ചരിത്ര സിനിമയ്ക്കാണ് പ്രിയദര്‍ശന്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാരാവുന്ന സിനിമയില്‍ കരീന കപൂര്‍ നായികയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.

ഹല്‍ ചല്‍, ക്യോംകി, ചുപ് ചുപ് കേ തുടങ്ങി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ കരീന നേരത്തേ നായികയായിട്ടുണ്ട്. എന്തായാലും ഒരു മലയാള സിനിമയില്‍, അതും മോഹന്‍ലാലിന്‍റെ നായികയായി കരീന എത്തുമ്പോള്‍ ‘കുഞ്ഞാലിമരയ്ക്കാര്‍’ ദേശീയതലത്തില്‍ വലിയ മാധ്യമശ്രദ്ധ നേടുകയാണ്.

അടുത്ത പേജില്‍ - മമ്മൂട്ടിയുടെ നായിക ദീപിക?

PRO
കുഞ്ഞാലിമരയ്ക്കാരായി മോഹന്‍ലാല്‍ മാത്രമല്ല, മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. അത് വേറൊരു പ്രൊജക്ടാണ്. അമല്‍നീരദ് സംവിധാനം ചെയ്യുന്ന ആ സിനിമ ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജാണ് നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിന്‍റെ കുഞ്ഞാലിമരയ്ക്കാറില്‍ കരീന നായികയാകുമെന്ന വാര്‍ത്ത എത്തി. എന്നാല്‍ മമ്മൂട്ടിച്ചിത്രത്തിലെ നായിക ആരാകുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

കരീന മോഹന്‍ലാലിന്‍റെ നായികയാകുമ്പോള്‍ ദീപിക പദുക്കോണ്‍, വിദ്യാ ബാലന്‍ തുടങ്ങിയ വമ്പന്‍ നായികമാരെത്തന്നെയാണ് മമ്മൂട്ടിക്ക് വേണ്ടിയും അന്വേഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക