ആ കോളജില്‍ ഒരു കൊലപാതകം നടന്നോ? മമ്മൂട്ടിയുടെ പ്രൊഫസര്‍ കുറ്റവാളിയോ?

വ്യാഴം, 23 ഫെബ്രുവരി 2017 (16:47 IST)
മമ്മൂട്ടിയുടെ പുതിയ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജാധിരാജയുടെ സംവിധായകന്‍ അജയ് വാസുദേവ് ആണ് പുതിയ സിനിമയുടെ സംവിധായകന്‍. സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല.
 
ഉദയ്കൃഷ്ണ തിരക്കഥ രചിക്കുന്ന സിനിമ കാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ക്രൈം ത്രില്ലറാണ്. മമ്മൂട്ടി ഒരു കോളജ് പ്രൊഫസറായാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.
 
കോളജില്‍ നടക്കുന്ന ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ഈ സിനിമയുടെ കാതല്‍ എന്നാണ് ലഭിക്കുന്ന സൂചന. മമ്മൂട്ടിയുടെ കഥാപാത്രം ഇതില്‍ കുറ്റവാളിയാണോ കുറ്റാന്വേഷകനാണോ എന്നത് സസ്പെന്‍സ്.

വെബ്ദുനിയ വായിക്കുക