ദുല്‍ഖര്‍ സല്‍മാന്റെ മോശം സിനിമകള്‍; തിയറ്ററിലും വമ്പന്‍ പരാജയം

തിങ്കള്‍, 11 ഏപ്രില്‍ 2022 (10:04 IST)
പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനു പുറത്തും ദുല്‍ഖറിന് ഏറെ ആരാധകരുണ്ട്. മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ കരിയറിലെ മോശം സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
 
1. സലാല മൊബൈല്‍സ്
 
ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് സലാല മൊബൈല്‍സ്. ശരത്ത് ഹരിദാസന്‍ സംവിധാനം ചെയ്ത ചിത്രം 2014 ലാണ് റിലീസ് ചെയ്തത്. പൊള്ളയായ തിരക്കഥയാണ് സലാല മൊബൈല്‍സിനെ മോശം സിനിമയാക്കിയത്. തിയറ്ററുകളിലും ചിത്രം വമ്പന്‍ പരാജയമായി.
 
2. സംസാരം ആരോഗ്യത്തിനു ഹാനികരം
 
2014 ല്‍ തമിഴിലും മലയാളത്തിലുമായി ഇറങ്ങിയ ചിത്രമാണ് വായ് മൂടി പേസവും അഥവാ സംസാരം ആരോഗ്യത്തിനു ഹാനികരം. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയറ്ററുകളില്‍ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ച ചിത്രമാണിത്.
 
3. ഒരു യമണ്ടന്‍ പ്രേമകഥ
 
വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് 2019 ല്‍ റിലീസ് ചെയ്ത ഒരു യമണ്ടന്‍ പ്രേമകഥ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് ബി.സി.നൗഫല്‍ ആണ്. ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഇതില്‍ അവതരിപ്പിച്ചത്. സിനിമ തിയറ്ററുകളില്‍ പരാജയമായി.
 
4. പട്ടം പോലെ
 
2013 ല്‍ റിലീസ് ചെയ്ത പട്ടം പോലെ തിയറ്ററുകളില്‍ മോശം ഫലമാണ് നേരിട്ടത്. അഴകപ്പനാണ് ചിത്രത്തിന്റെ സംവിധായകന്‍. മിശ്ര വിവാഹത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍