എമ്പുരാനില്‍ ദുല്‍ഖര്‍ സല്‍മാനും ! പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ

ശനി, 2 ഏപ്രില്‍ 2022 (11:35 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. 2023 ലായിരിക്കും എമ്പുരാന്റെ ഷൂട്ടിങ് തുടങ്ങുകയെന്നാണ് പൃഥ്വിരാജ് നല്‍കുന്ന സൂചന. 
 
എമ്പുരാന്റെ കാസ്റ്റിനെ സംബന്ധിച്ച് ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനും എമ്പുരാനില്‍ അഭിനയിച്ചേക്കുമെന്ന ഗോസിപ്പ്. ഇതേ കുറിച്ച് പൃഥ്വിരാജ് തന്നെ മറുപടി പറയുകയാണ് ഇപ്പോള്‍. 
 
'എമ്പുരാനില്‍ ദുല്‍ഖര്‍ ഉണ്ടോ എന്ന് സിനിമ ഇറങ്ങുമ്പോള്‍ കാണാമല്ലോ' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതേസമയം, സിനിമ സംബന്ധമായ കാര്യത്തിനു വേണ്ടി താന്‍ ഇതുവരെ ദുല്‍ഖറുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും പൃഥ്വിരാജ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍