മമ്മൂട്ടി സോറി പറഞ്ഞു, പൃഥ്വിരാജ് പേടിച്ച് എന്ത് ചെയ്യണമെന്നറിയാതെ നിന്നു; ജോഷിയുടെ ആ ദേഷ്യത്തിന് പിന്നിലെ കാരണമിത്

ബുധന്‍, 19 ജൂണ്‍ 2019 (17:58 IST)
സിനിമ ഷൂട്ടിംഗിനിടെ താരങ്ങളോട് ദേഷ്യപ്പെടുകയും കലഹിക്കുകയും ചെയ്യുന്ന സംവിധായകർ ഉണ്ട്. ചിലപ്പോൾ ഈ ദേഷ്യപ്പെടൽ കാരണം സിനിമ വരെ നിർത്തേണ്ടി വരാറുണ്ട്. അത്തരത്തിൽ താനിഷ്ടപ്പെടുന്നത് അഭിനേതാക്കളിൽ നിന്നും ലഭിക്കാതെ വരുമ്പോൾ ദേഷ്യപ്പെടുന്ന സംവിധായകനാണ് ജോഷി.
 
ജോഷിയുടെ ദേഷ്യം കണക്കിന് കിട്ടിയത് മമ്മൂട്ടിക്കും പൃഥ്വിരാജിനും ആണ്. ആ രാത്രി എന്ന ചിത്രത്തിന്റെ സെറ്റിലാണ് മമ്മൂട്ടി ജോഷിയുടെ ചൂട് അറിഞ്ഞത്. ഉറങ്ങി പോയത് കൊണ്ട് പറഞ്ഞ സമയത്ത് ഷൂട്ടിനെത്താൻ മമ്മൂട്ടിക്ക് കഴിഞ്ഞില്ല. ചിത്രം ക്യാൻസൽ ചെയ്ത് പോയ ജോഷിയുടെ പിറകേ നടന്ന് സോറി പറഞ്ഞതിനു ശേഷമാണ് ജോഷി ആ സിനിമ പൂർത്തിയാക്കിയത്. 
 
ഇതുപോലെ ഒരു അനുഭവമായിരുന്നു പൃഥ്വിക്കും നേരിടേണ്ടി വന്നത്. റോബിൻ‌ഹുഡ് എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവം. ചിത്രത്തിൽ പൃഥ്വി ബൈക്കോടിച്ച് വരുന്ന ഒരു രംഗമുണ്ട്. എന്നാൽ, 30ഓളം ടേക്ക് എടുത്തിട്ടും താരത്തിന് അത് മര്യാദയ്ക്ക് ചെയ്യാൻ കഴിഞ്ഞില്ല. ദേഷ്യം വന്ന ജോഷി ‘ആദ്യം നീ പോയി ബൈക്ക് ഓടിക്കാൻ പഠിക്ക്’ എന്ന് പറയുകയുണ്ടായി. 
 
ജോഷിയെ പോലൊരു സംവിധായകനിൽ നിന്നും പെട്ടന്നൊരു മറുപടി അങ്ങനെയുണ്ടായപ്പോൾ അക്ഷരാർത്ഥത്തിൽ പൃഥ്വി ഞെട്ടി. കൂടെ ഉണ്ടായിരുന്നവരാണ് അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണെന്ന് പറഞ്ഞ് താരത്തിനെ ആശ്വസിപ്പിച്ചത്. ഏതായാലും ആ ചിത്രത്തിനു ശേഷം പൃഥ്വിയും ജോഷിയും പിന്നീട് ഒന്നിച്ചില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍