'എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവുമധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്': അന്ന് കാവ്യ അങ്ങനെ പറഞ്ഞതിന് പിന്നിൽ

നിഹാരിക കെ.എസ്

തിങ്കള്‍, 21 ഏപ്രില്‍ 2025 (12:10 IST)
മലയാളികളുടെ ഇഷ്ടനായികയായ കാവ്യ മാധവൻ വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്ന് വിട്ടിനിന്നത്. ആദ്യബന്ധം പരാജയമായതോടെ നടി വീണ്ടും സിനിമയിൽ സജീവമായി. വർഷങ്ങൾക്ക് ശേഷം ദിലീപ് മഞ്ജു വാര്യരുമായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷം കാവ്യ മാധവനെ വിവാഹം ചെയ്തു. ചെയ്തു. ഇപ്പോൾ കാവ്യ മാധവൻ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം സിനിമയിലേക്ക് തിരിച്ചുവന്നപ്പോൾ നേരെചൊവ്വ എന്ന പരിപാടിയിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
 
തനിക്ക് വിധിയിൽ വിശ്വാസമുണ്ടെന്നും കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളുമായുള്ള ഒരു ജീവിതമാണ് തന്റെ ലക്ഷ്യമെന്നും കാവ്യ മുൻപ് പറഞ്ഞിരുന്നു. കല്യാണമാണ് എല്ലാം അതിനപ്പുറത്ത് ഒരു ജീവിതമില്ല എന്നൊക്കെ ആയിരുന്നു താൻ കരുതിയിരുന്നത് എന്ന് പറഞ്ഞ കാവ്യ, അതിനപ്പുറം ഒരു ജീവിതം ഉണ്ട് എന്ന് തനിക്ക് വ്യക്തമായെന്നും വെളിപ്പെടുത്തി. കല്യാണത്തോടെ എല്ലാം തീർന്നു, ഇനി ഇതാണ് എന്ന് വിചാരിച്ചിരിക്കുന്നതിൽ കാര്യമില്ല, കാവ്യ പറയുന്നു.  
 
തന്റെ പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടായിരുന്നത് അച്ഛനും അമ്മയും ചേട്ടനും മറ്റ് ബന്ധുക്കളും സിനിമയിൽ നിന്നുള്ള ചുരുക്കം ആളുകളും തന്റെ കൂടെ പഠിച്ച കൂട്ടുകാരുമാണ് എന്ന് കാവ്യ പറയുന്നു. ഫീൽഡിൽ നിന്നുള്ളവർ മാറിനിന്ന് കുറ്റം പറഞ്ഞവരും ഉണ്ടെന്ന് കാവ്യ പറഞ്ഞു. സിനിമയിലേക്ക് തിരിച്ച് വരുമ്പോൾ പ്രേക്ഷകർ പഴയത് പോലെ തന്നെ സ്വീകരിക്കുമോ എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നുവെന്നും കാവ്യ തുറന്നു സമ്മതിക്കുന്നുണ്ട്. 
 
നിശാൽ ചന്ദ്രനുമായുള്ള വിവാഹമോചനത്തിൽ ദിലീപിന് പങ്കുണ്ടെന്ന ഗോസിപ്പുകൾ തന്നെ വിഷമിപ്പിച്ചുവെന്ന് കാവ്യ പറഞ്ഞു. അതിനെ കുറിച്ച് കാവ്യ പറഞ്ഞതിങ്ങനെ. ദിലീപേട്ടനെ പോലെയുള്ള ആളെ അതിൽ ഉൾപ്പെടുത്തേണ്ടതില്ല. എന്റെ കരിയർ ഞാൻ വീണ്ടും തുടങ്ങിയപ്പോൾ വളരെയധികം പിന്തുണച്ചവരാണ് ദിലീപേട്ടനും മഞ്ജുച്ചേച്ചിയും. എനിക്ക് തോന്നുന്നു, ദിലീപേട്ടനെക്കാളും പിന്തുണച്ചത് മഞ്ജുച്ചേച്ചിയാണ്, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും മഞ്ജു ചേച്ചിയോടാണ് എന്നും കാവ്യ പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍