ന്യൂയോര്‍ക്കില്‍ ഒരു പെണ്‍കുട്ടിയുടെ കൂടെ വിശാല്‍ നടന്നു നീങ്ങുന്ന വീഡിയോയാണ് വൈറലായത്. വീഡിയോയില്‍ ഉള്ളത് വിശാല്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിശാല്‍ തെരുവിലൂടെ നടന്നു നീങ്ങുന്നത് കണ്ടപ്പോള്‍ ആരാധകന്‍ നടന്റെ പേര് വിളിക്കുകയും, ഇതോടെ തിരിഞ്ഞുനോക്കിയ വിശാല്‍ മുഖം മറിച്ച് വേഗത്തില്‍ അവിടെ നിന്നും പോകുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്.