ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ 2 ചിത്രങ്ങളാണ് പ്രണവിന്റേതായി ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങള്‍. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലും പ്രണവ് ഒരു വേഷം ചെയ്തിട്ടുണ്ട്. ആദിയാണ് പ്രണവ് നായകനായ ആദ്യ സിനിമ. മികച്ച സാമ്പത്തിക വിജയം നേടാനായില്ലെങ്കിലും സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് വന്ന ഇരുപത്തിയൊന്നാം നൂറ്റാണ് വൻ പരാജയമായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്.