പ്രതിഫലം ഉയര്‍ത്തി നടന്‍ വിജയ് സേതുപതി, കാരണം ഇതാണ് !

കെ ആര്‍ അനൂപ്

തിങ്കള്‍, 29 ഓഗസ്റ്റ് 2022 (16:58 IST)
പ്രതിഫലം ഉയര്‍ത്തി നടന്‍ വിജയ് സേതുപതി. താന്‍ ചെയ്ത വില്ലന്‍ വേഷങ്ങളെല്ലാം വലിയ കളക്ഷന്‍ നേടിയതോടെ നടന്‍ പ്രതിഫലം വര്‍ധിപ്പിക്കുകയായിരുന്നു.ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലനായി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
ഈ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി വിജയ് സേതുപതി 21 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലിയാണ് ജവാന്‍ സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം ജൂണ്‍ രണ്ടിനാണ് സിനിമയുടെ റിലീസ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍